02 July Wednesday

പ്രവാസി സമ്മാന്‍ പുരസ്കാര ജേതാവ് ഡോ.സിദ്ദിഖ് അഹമ്മദിന് കേളിയുടെ അനുമോദനം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 13, 2021

ഡോ.സിദ്ദിഖ് അഹമ്മദ്


റിയാദ്>   പ്രവാസി സമ്മാന്‍ പുരസ്കാര ജേതാവ് ഡോ.സിദ്ദിഖ് അഹമ്മദിന് അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നതായി കേളി കലാസാംസ്കാരിക വേദി. സൗദി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടിഎൽ-ഇറാം ഗ്രൂപ്പ് സിഎംഡി ആയ സിദ്ദിഖ്‌ അഹമ്മദ്‌ പാലക്കാട് ജില്ലയിലെ മങ്കര സ്വദേശിയാണ്.

സൗദിയെക്കൂടാതെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ വ്യവസായ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഡോ.സിദ്ദിഖ് അഹമ്മദ്, പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ക്ക് ആവശ്യമായ സഹായമെത്തിക്കുന്നതില്‍ എന്നും മുന്‍പന്തിയിലായിരുന്നു. നിരവധി പ്രവാസി സംഘടനകളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം എന്നും കരുത്തായിരുന്നു.

ഈ പുരസ്ക്കാരം ലഭിക്കാന്‍ എന്തുകൊണ്ടും അര്‍ഹനാണ് അദ്ദേഹമെന്നും തുടര്‍ന്നും പ്രവാസികളുടെ ക്ഷേമത്തിനും സമൂഹത്തിന്‍റെ നന്മക്കുമായി പ്രവര്‍ത്തിക്കാന്‍ ഈ പുരസ്ക്കാരം അദ്ദേഹത്തിനു കൂടുതല്‍ പ്രചോദനമാകട്ടെ എന്ന് ആശംസിക്കുന്നതായും കേളി സെക്രട്ടറിയേറ്റിന്റെ അനുമോദനക്കുറിപ്പില്‍ പറഞ്ഞു.

 


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top