19 December Friday

കോഴിക്കോട് സ്വദേശി ഒമാനിൽ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 15, 2023

മസ്‌ക്കറ്റ് > കൈരളി ഒമാൻ ഇബ്രി ടൗൺ യൂണിറ്റ് മെമ്പർ മണിദാസ് അന്തരിച്ചു. നിസ്സ‌നാസ് കമ്പനി ജീവനക്കാരനായിരുന്നു. തിങ്കളാഴ്ച പുലർച്ച മൂന്നു മണിക്കായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചിക്കൻ പോക്സ് പിടിപ്പെട്ട് ഇബ്രി ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു.

ശനിയാഴ്ച ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്കു മാറ്റിയിരുന്നു. അദ്ദേഹത്തിൻറെ ഇളയമകൻ രഞ്ജിത്ത് നാട്ടിൽ നിന്നും എത്തിയിരുന്നു. തുടർ ചികിത്സക്കായി നാട്ടിലേക്കു കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിനിടെയാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്. കോഴിക്കോട് സ്വദേശിയാണ്. രാജേശ്വരിയാണ് ഭാര്യ. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി കൈരളി ഒമാൻ പ്രവർത്തകർ അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top