26 April Friday

ദമാമിൽ മരിച്ച കാസർഗോഡ് സ്വദേശിനിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022

ദമ്മാം> സൗദിയിലെ ഖത്തീഫിൽ വിസിറ്റ് വിസയിൽ എത്തിയ കാസർഗോഡ് പുതരിയടുക്കം സ്വദേശിനി സി കെ സഫീന (28 ) യുടെ മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി ദമാം നവോദയ  നാട്ടിലെത്തിച്ചു. വിമാനത്താവളത്തിൽ നിന്ന് നോർക്ക റൂട്ട്സ് ഏർപ്പെടുത്തിയ പ്രത്യേക ആംബുലൻസിൽ സഫീനയുടെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി.

കഴിഞ്ഞ  7 ന് ഖത്തീഫിലെ താമസമുറിയിൽ പക്ഷാഘാതത്തെ തുടർന്ന് കുഴഞ്ഞ് വീണ സഫീനയെ ഭർത്താവ് മുഹമ്മദ് ഹനീഫും, സുഹൃത്തുക്കളും ചേർന്ന് ഖത്തീഫ് സെൻട്രൽ ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു. അവിടെ 8 ദിവസം തീവ്രപരിചരണ വിഭാഗത്തിൽ കിടന്ന സഫീന നവംമ്പർ 15 നാണ് മരച്ചത്.  ഖത്തീഫിലെ ഹോട്ടൽ ജീവനക്കാരനും, നവോദയ ഖത്തീഫ് പോസ്റ്റ് ഓഫീസ് യൂണിറ്റ് അംഗമായ ഭർത്താവ് സഫീനയെ വിസിറ്റ് വിസയിലാണ് സൗദിയിൽ കൊണ്ട് വന്നത്.

മൃതദേഹം നാട്ടിലേക്ക് കൊണ്ട്പോവാനുള്ള സാമ്പത്തിക ബാധ്യത വഹിക്കാൻ കഴിയാതെ വന്നപ്പോൾ നവോദയ ഖത്തീഫ് ഏരിയ കമ്മറ്റിയും, നവോദയ കേന്ദ്ര കുടുംബവേദിയും സാമ്പത്തീക സഹായം കണ്ടെത്തി നൽകി. ഇന്ത്യൻ എംബസ്സിയെ സമീപിച്ചെങ്കിലും വിസിറ്റ് വിസയിലായതിനാൽ സാമ്പത്തിക സഹായം നല്കാൻ കഴിയില്ല എന്ന നിലപാടാണ് ഉദ്യോഗസ്ഥർ അറിയിച്ചത്.

ലോക കേരളാസഭാംഗവും കിഴക്കൻ പ്രവിശ്യയെ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകനുമായ നാസ്സ് വക്കത്തിന്റെ സഹായത്താൽ ഖത്തീഫ് നവോദയ സാമൂഹ്യക്ഷേമ വിഭാഗം കൺവീനർ സലീം പട്ടാമ്പിയാണ് സഫീനയുടെ മൃതശരീരം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top