20 April Saturday

പ്രതിസന്ധികൾ നീക്കി; അൽ ഹസ്സയിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Nov 17, 2022

അൽ ഹസ്സ> അൽ ഹസ്സയിൽ മരണപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു . അൽ ഹസ്സയിലെ ഹുഫൂഫിലെ ഹറത്തിൽ വച്ച് മരിച്ച കോഴിക്കോട് പേരാമ്പ്ര  സ്വദേശി കുരുവിളയുടെ മൃതദേഹമാണ് 2 ആഴ്ചയോളം നീണ്ടുനിന്ന പരിശ്രമത്തിനൊടുവിൽ നാട്ടിലേക്ക് കയറ്റി അയക്കുന്നത്. ഒക്ടോബർ 28ന്  മുറിയിൽ മരിച്ചനിലയിലാണ് കുരുവിളയുടെ മൃതദേഹം കാണപ്പെട്ടത്.

നവോദയ പ്രവർത്തകരായ കൃഷ്ണൻ കൊയ്‌ലാണ്ടിയുടെയും, മുഷ്‌താഖ്‌ പറമ്പിൽ പീടികയുടെയും നേതൃത്വത്തിൽ എല്ലാ രേഖകളും തയ്യാറാക്കി മൃതദേഹം നാട്ടിലേക്കയക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കി വിമാനടിക്കറ്റും ബുക്ക് ചെയ്തു.  സ്‌പോൺസറെ യാത്രാച്ചിലവുകളെ പറ്റി ആരോ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതിന്റെ ഫലമായി ചെലവ് വഹിക്കുന്നതിൽനിന്നു അദ്ദേഹം പിന്മാറി. ആംബുലൻസ് ഹോസ്പിറ്റലിൽ എത്തിയപ്പോഴാണ് ഈ വിവരം അറിയുന്നത്.  അത് കാരണം വിമാന ടിക്കറ്റ് ക്യാൻസലാവുകയും മൃതദേഹം കൊണ്ടുപോകാൻ കഴിയാതെ വരുകയും ചെയ്തു.

അൽഹസ്സ നവോദയയയുടെ  സഹായത്താൽ മൃതദേഹം നാട്ടിലയക്കാൻ ശ്രമിക്കുന്നതിനിടെ തന്നെ നവോദയ പ്രവർത്തകർ എംബസിയുമായി ബന്ധപ്പെടുകയും, ആവശ്യമായ എല്ലാ രേഖകളും തയ്യാറാക്കി നൽകുകയും ചെയ്തതിന്റെ ഫലമായി എംബസി ചെലവുകൾ ഏറ്റെടുക്കാം എന്നറിയിച്ചു. മൃതദേഹം ദമ്മാമിൽ നിന്നുള്ള മസ്ക്കറ്റ്  എയർലൈൻസിൽ നാട്ടിലെത്തിച്ചു. നവോദയ സാംസ്കാരികവേദിയുടെ സാമൂഹികക്ഷേമം വിഭാഗത്തിന്റെ നിരന്തരമായ ഇടപെടലുകളാണ് മൃതദേഹം നാട്ടിലെത്തിക്കാൻ സഹായകമായത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top