27 April Saturday

കാഞ്ഞങ്ങാട് സ്വദേശി റിയാദിൽ വാഹനാപകടത്തിൽ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jan 27, 2023

റിയാദ്> കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി മണികണ്ഠൻ (37) റിയാദിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു.  ജോലിയുമായി ബന്ധപ്പെട്ട് മുസാമിയായിൽ നിന്നും റിയാദിലേക്ക് വരുന്ന വഴി വാദിലബനിലാണ് അപകടം ഉണ്ടായത്.  ചാറ്റൽ മഴയിൽ ഓടിച്ചിരുന്ന വാഹനം റോഡിൽ നിന്നും തെന്നിമാറി മറിയുകയായിരുന്നു.

 എട്ടുവർഷമായി ബദിയയിൽ ഹൗസ് ഡ്രൈവറായിരുന്ന മണികണ്ഠൻ, മുസമിയായിലുള്ള സ്പോണ്സറുടെ കൃഷിയിടത്തിൽ പോയ്‌ മടങ്ങി വരികയായിരുന്നു.  കാസർഗോഡ് കാഞ്ഞങ്ങാട് ബാത്തൂർ വീട്ടിൽ പരേതരായ കണ്ണൻ - കുഞ്ഞമ്മ ദമ്പതികളുടെ മകനാണ്. രാമചന്ദ്രൻ, കുഞ്ഞി കൃഷ്ണൻ, കരുണാകരൻ, ശാന്ത, ലക്ഷ്മി, കനക  എന്നിവർ സഹോദരങ്ങൾ. അവിവാഹിതനാണ്. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക്  കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top