06 July Sunday

റിയാദിൽ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 23, 2022

റിയാദ്> കൊല്ലം ചടയമംഗലം സ്വദേശിയായ പോരേടം വേട്ടാഞ്ചിറ മംഗലത്ത് പുത്തൻ വീട്ടിൽ ശിഹാബുദ്ദീൻ (58)ന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. 22 വർഷമായി റിയാദിൽ അമ്മാരിയായിലെ ഫാം ഹൗസിൽ ഇലക്ട്രീഷ്യനായിരുന്നു.

വീട്ടിലേക്ക് ഫോൺ ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. സുഹൃത്തുക്കൾ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  മൃതദേഹം നാട്ടിലെത്തിക്കുവാൻ  കേളി മുസാമിയ ഏരിയ ജീവകാരുണ്യ വിഭാഗവും കേളി കേന്ദ്ര ജീവകാരുണ്യ വിഭാഗവും നേതൃത്വം നല്കി. ഭാര്യ സഹോദരനും കേന്ദ്ര ജീവകാരുണ്യ കമ്മറ്റി അംഗവുമായ നിസാറുദ്ധീൻ മൃതദേഹത്തോടൊപ്പം അനുഗമിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top