23 April Tuesday

ഡിസ്‌പാക് ടോപ്പേഴ്സ് അവാർഡ് സമ്മാനിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 13, 2021

ദമ്മാം>  ദമ്മാം  ഇൻ്റർനാഷണൽ ഇന്ത്യൻ സ്ക്കൂളിൽ നിന്നും പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക്  സ്‌കൂൾ രക്ഷിതാക്കളുടെ കൂട്ടായ്മയായ ദമ്മാം ഇൻറർനാഷണൽ ഇന്ത്യൻ സ്‌കൂൾ പേരൻറ്സ് അസോസിയേഷൻ (ഡിസ്പാക്)  ടോപ്പേഴ്സ്  അവാർഡ്  സമ്മാനിച്ചു. പ്രവാസി സമ്മാൻ പുരസ്കാര ജേതാവും, ഇറാം ഗ്രൂപ് സി.എം.ഡിയുമായ ഡോക്ടർ സിദ്ദീഖ് അഹമ്മദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡിസ്പാക് പ്രസിഡൻറ് സി.കെ ഷഫീഖ് അധ്യക്ഷനായിരുന്നു.

ദമ്മാം  ഇൻ്റർനാഷണൽ ഇന്ത്യൻ സ്ക്കൂൾ പ്രിൻസിപ്പൾ   മെഹ്നാസ് ഫരീദ് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.   പ്ലസ് ടു, പത്താം ക്ലാസ് മികച്ച വിജയം നേടിയ  പ്ലസ് ടു വിഭാഗത്തിലെ ഉസ്മാഖാൻ, ആദിത് ജയിൻ, അഭയ്കൃഷ്ണ, വിഷ്ണു മോയ്ത്തുകുടി, പത്താം ക്ലാസിലെ വിജയികളായ ആരവ് ഗുരുപ്രസാദ് കമ്മത്ത്, അസ്ന ഷെഫീഖ, നാഹൂർ മീരാൻ, അയ്ന മാർട്ടിൻ എന്നീ വിദ്യാർത്ഥികൾക്ക് അവാർഡുകൾ സമ്മാനിച്ചു. ഡിസ്പാക് കുടുബത്തിൽ നിന്നും വിജയിച്ച വിദ്യാർത്ഥികളായ നിരഞ്ജൻ ബിൻസ്, ജ്യോതികാ അനിൽകുമാർ, മുഹമ്മദ് റഫാൻ, ആകാശ് ഗംഗ എന്നിവർക്കും മെമെന്റോ സമ്മാനിച്ചു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top