18 November Tuesday

ക്യൂമേറ്റ്സ് ഡെന്റൽ ക്യാമ്പ് ശ്രദ്ധേയമായി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 3, 2023

ദോഹ> ഖത്തറിലെ സാമൂഹിക രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ച ക്യൂമേറ്റസ്, കിംഗ്സ് ഡെന്റൽ സെന്ററുമായി സഹകരിച്ചു ദന്ത രോഗ നിർണയ ക്യാമ്പ് നടത്തി. വിവിധ സെന്ററുകളിലായി സംഘടിപ്പിച്ച പരിപാടിയിൽ ഇരുനൂറോളം ആളുകൾ പങ്കെടുത്തു.

ഐസിബിഎഫ് മെമ്പറും സാമൂഹിക പ്രവർത്തകനുമായ  അബ്ദുൽ റഹൂഫ് കൊണ്ടോട്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യൂമേറ്റ്സ് പ്രസിഡണ്ട് ഇൻചാർജ് നാജി അദ്ധ്യക്ഷനായി. കിംഗ്സ് ഡെന്റൽ സെന്റർ അഡ്മിനിസ്റ്റെർ ഡോ ഷഫീർ ഡെന്റൽ ക്യാമ്പ് ഇൻചാർജ് ഡോ.ഫഹദ്‌ മഹ്മൂദ്, നിസാർ അബ്ദുള്ള, സുബൈദ, മുംതാസ് തുടങ്ങിയവർ സംസാരിച്ചു.

ആശ സ്വാഗതവും ഷിബില നന്ദിയും പറഞ്ഞു. പ്രശോഭ് നമ്പ്യാർ , നൌഫൽ കട്ടുപ്പാറ, അനീസ് ,സന്തോഷ്, റഷീദ് , സുബൈർ, നിഷാം ,റിയാസ് ,രാജി തുടങ്ങിയവർ നേതൃത്വം നൽകി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top