03 December Sunday

ക്രാന്തി ക്രിക്കറ്റ് ടൂർണമെന്റ്: ലൂക്കൻ കോൺഫിഡന്റ് ക്രിക്കറ്റേഴ്സ് ജേതാക്കൾ; താല സൂപ്പർ കിങ്‌സ് റണ്ണേഴ്സ് അപ്പ്

വെബ് ഡെസ്‌ക്‌Updated: Saturday Aug 26, 2023

ഡബ്ലിൻ > ക്രാന്തി വാട്ടർഫോർഡ് യൂണിറ്റിന്റെയും കിൽക്കിനി യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ ക്രിക്കറ്റ് ടൂർണമെന്റിൽ ലൂക്കൻ കോൺഫിഡന്റ് ക്രിക്കറ്റേഴ്സ് ജേതാക്കളായി. ഫൈനലിൽ താല സൂപ്പർ കിങ്സിനെയാണ് തോൽപ്പിച്ചത്.

അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനെട്ടോളം ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്. മികച്ച ബോളറായി താല സൂപ്പർ കിങ്സിലെ  വിക്കിയെയും ബാറ്റ്സ്മാനായി ലൂക്കൻ കോൺഫിഡന്റ് ക്രിക്കറ്റേഴ്സിലെ രാഹുലിനെയും തിരഞ്ഞെടുത്തു. ലൂക്കൻ കോൺഫിഡന്റ് ക്രിക്കറ്റേഴ്സിലെ അബ്ദുള്ളയാണ് മാൻ ഓഫ് ദി മാച്ച്. മികച്ച വിക്കറ്റ് കീപ്പറായി വാട്ടർ ഫോർഡ് ടൈഗേഴ്സിലെ വിവേകിനെയും തെരെഞ്ഞെടുത്തു.

ജേതാക്കൾക്ക് ക്രാന്തി സെക്രട്ടറി ഷിനിത്ത് എ കെ, ജോയിന്റ് സെക്രട്ടറി അനൂപ് ജോൺ, ക്രാന്തി കമ്മിറ്റി അംഗങ്ങളായ ജോൺ ചാക്കോ, വർഗീസ് ജോയി എന്നിവർ ട്രോഫിയും ക്യാഷ് പ്രൈസും നൽകി. ടൂർണമെന്റ് വിജയമാക്കാൻ സഹായിച്ച എല്ലാ ടീമുകളോടും സെക്രട്ടറി ഷിനിത്ത് എ കെ നന്ദി പറഞ്ഞു.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top