25 April Thursday

യുഎഇയിൽ ഒറ്റ ദിവസം നടത്തിയത് 54,000 കോവിഡ് പരിശോധന

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020

ദുബായ്> യുഎഇയിൽ വെള്ളിയാഴ്‌ച  മാത്രം 54,000 പേർക്ക് കോവിഡ് ടെസ്റ്റ് നടത്തി. രാജ്യത്തുള്ള മുഴുവൻ പൗരന്മാർക്കും, താമസക്കാർക്കും സൗജന്യമായി കോവിഡ് ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യം ദിവസങ്ങൾക്കു മുമ്പേ യുഎഇ സർക്കാർ നടപ്പിലാക്കിയിരുന്നു. 

യു എ ഇ യിൽ ഇന്നലെ 672 പേർക്ക് കൂടി കോവിഡ്  സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തു വൈറസ് ബാധിച്ചവരുടെ എണ്ണം 50,141 ആയി.

ഒരാൾ കൂടി ഇന്നലെ മരിച്ചതോടെ ആകെ മരണ സംഖ്യ 318 ആയി. 489 പേർ കൂടി സുഖം പ്രാപിച്ചു. 50,141 പേർക്ക് രോഗം ബാധിക്കുകയും അതിൽ  39,153 രോഗവിമുക്തി നേടുകയും ചെയ്തതോടെ നിലവിൽ രോഗികളുടെ എണ്ണം 10 ,988 ആണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top