24 April Wednesday

രോഗബാധിതരുടെ എണ്ണം കുറയുന്നു. യുഎഇ ആശ്വാസത്തിന്റെ വക്കിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020


അബുദാബി> കൊവിഡ് രോഗബാധിതരുടെ എണ്ണം യുഎഇയിൽ കുറഞ്ഞുവരുന്നു. ഇന്ന് 344 പുതിയ കേസുകൾ മാത്രമാണ് കണ്ടെത്തിയത്. ആകെയുള്ള 55,198 പേരിൽ 45,513 പേർ രോഗവിമുക്തി നേടിയതോടെ രോഗബാധിതരുടെ എണ്ണം പതിനായിരത്തിൽ താഴെയായി കുറഞ്ഞു.

ലോകത്തിൽ കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി 30 ലക്ഷത്തിൽ എത്തിനിൽക്കുകയും പല ലോകരാജ്യങ്ങളും സ്തബ്ധരായി ഇരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ യുഎഇ ഫലപ്രദമായ മാർഗ്ഗങ്ങളിലൂടെ മഹാമാരിയെ വരുതിയിലാക്കിക്കൊണ്ടിരിക്കുകയാണ്. ലോകത്തിലെ തന്നെ മികച്ച ടെസ്റ്റിംഗ് ആൻഡ് ട്രേസിംഗ് മാർഗങ്ങളുപയോഗിച്ച് മാസ് ടെസ്റ്റിംഗ് നടത്തിയാണ് വൈറസിനെ വരുതിയിലാക്കാൻ യുഎഇ ശ്രമം നടത്തിയത്. ചുരുങ്ങിയ സമയത്തിനുള്ളിൽ 40 ലക്ഷം പേരെയാണ് കോവിഡ് ടെസ്റ്റിന് വിധേയമാക്കിയത്. അടുത്ത രണ്ട് മാസത്തിനുള്ളിൽ 20 ലക്ഷത്തോളം ടെസ്റ്റുകൾ വീണ്ടും പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് രാജ്യം

ഇതിനിടെ യു എ ഇ ക്ക് പുറത്തുള്ള താമസക്കാർക്ക് രാജ്യത്തിനകത്ത് എത്തുന്നതിനുള്ള സാഹചര്യം ഒരുങ്ങി. ഇന്ത്യ-യുഎഇ ധാരണയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ നിന്നും ആദ്യത്തെ ഫ്ലൈറ്റ് ജൂലൈ 12ന് എത്തിച്ചേർന്നു. വന്ദേ ഭാരത് മിഷനി ലൂടെയും യുഎഇയിലെ മറ്റ് എയർലൈനുകൾ മുഖേനയും  പതിനഞ്ച് ദിവസത്തിനുള്ളിൽ രാജ്യത്തിനകത്ത് പ്രവേശിക്കാനുള്ള സജ്ജീകരണങ്ങൾ നടന്നുകഴിഞ്ഞു. ഇന്ത്യയിൽ നിന്നും യാത്ര തിരിക്കുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയതിനുശേഷം ആകണം യാത്ര ചെയ്യേണ്ടത്. അഫ്ഗാനിസ്ഥാൻ,ബംഗ്ലാദേശ്, ഈജിപ്ത്, ഇന്ത്യ, ഇറാൻ, നൈജീരിയ, പാകിസ്ഥാൻ, ഫിലിപ്പൈൻസ്, റഷ്യൻ ഫെഡറേഷൻ, സുഡാൻ താൻസാനിയ, യു എസ് എ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരാണ് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് യാത്രയുടെ ഭാഗമായി ഹാജരാക്കേണ്ടത്.

 താമസ രേഖകളുടെ കാലാവധി കഴിഞ്ഞ, രാജ്യത്തിനകത്ത് താമസിക്കുന്ന, ആളുകൾക്ക് അത് പുതുക്കി നൽകുന്നതിനുള്ള പ്രത്യേക സംവിധാനങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഇതിനായി സർക്കാർ സേവന കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top