25 April Thursday

കോവിഡ്‌ വ്യാപനം: കുവൈറ്റിൽ കൂടുതൽ നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 11, 2022


കുവൈറ്റ് സിറ്റി>  കോവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യത്ത് കൂടുതൽ നിയന്ത്രണ വരുത്താൻ കുവൈത്ത് സർക്കാർ  തീരുമാനിച്ചു.   ജനുവരി പന്ത്രണ്ട്  മുതൽ സർക്കാർ സ്ഥാപനങ്ങളിൽ ജീവനക്കാരുടെ എണ്ണം50 ശതമാനമായി കുറക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭ യോഗം  തീരുമാനിച്ചു.

സ്വകാര്യ സ്ഥാപനങ്ങളിലും ജീവനക്കാരുടെ എണ്ണം പരമാവധി കുറക്കണമെന്നും നിർദ്ദേശമുണ്ട്. സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളുടെ സേവനങ്ങൾ പൊതു ജനങ്ങൾക്ക് പ്രയാസം നേരിടാത്ത തരത്തിൽ പരമാവധി  ഓൺലൈൻ സംവിധാനം വഴി നടത്താനും അധികൃതർ അതത് സ്ഥാപന മേധാവികൾക്ക്  നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. സർക്കാർ വക്താവ് താരിഖ് അൽ മുസറം ആണ്  തീരുമാനങ്ങൾ വിശദീകരിച്ചത്.

  സലൂണുകൾ, നഴ്‌സറികൾ, ജിംനേഷ്യങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരും സന്ദർശകരും ഉപഭോക്താക്കളും പൂർണ്ണമായും കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തവരാണ് എന്ന് ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. പബ്ലിക് ട്രാൻസ്പോർട്ടുകളിൽ മൊത്തം ശേഷിയുടെ അൻപത് ശതമാനം യാത്രക്കാരെ മാത്രമേ അനുവദിക്കാൻ പാടുള്ളൂ എന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. രാജ്യത്ത് ഇന്ന് മാത്രം 3683 പുതിയ കോവിഡ്  രോഗബാധയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ കോവിഡ് മൂലം മരണം സംഭവിച്ചവരുടെ എണ്ണം 2472 ആയി ഉയർന്നു. ടെസ്റ്റ്‌ പോസിറ്റീവിറ്റി നിരക്ക് 10.1 ആയും ഉയർന്നിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top