19 April Friday

കോവിഡ് പരിശോധനാ നിരക്ക് കുറച്ച്‌ ബഹ്‌റൈന്‍

അനസ് യാസിന്‍Updated: Wednesday Dec 2, 2020

മനാമ> ബഹ്‌റൈനിലേക്കുള്ള യാത്രക്കാർക്ക് കോവിഡ്- പരിശോധനാ നിരക്ക് 60 ദിനാറിൽനിന്ന് 40 ദിനാറായി കുറച്ചു. തീരുമാനം ചൊവ്വാഴ്ച പ്രാബല്യത്തിൽ വന്നു.  വിമാനത്താവളത്തിൽ ഇറങ്ങുമ്പോഴും രാജ്യത്ത് എത്തി പത്താം ദിവസവുമാണ് പിസിആർ പരിശോധന.  ഇനി മൊത്തം 40 ദിനാർ (ഏതാണ്ട് 7,811 രൂപ) നൽകിയാൽ മതി.

ജൂലൈ 21 നാണ് രാജ്യത്ത് എത്തുന്ന യാത്രക്കാർക്ക് രണ്ട് കോവിഡ്-19 പരിശോധന നിർന്ധമാക്കിയത്. ആഗസ്ത് 20 മുതൽ വിമാനത്താവളത്തിലെ പരിശോധനയിൽ നെഗറ്റീവ് ആകുന്നവരുടെ സമ്പർക്കവിലക്ക് ഒഴിവാക്കി.

പത്ത് ദിവസത്തിൽ കൂടുതൽ ബഹ്‌റൈനിൽ തങ്ങുന്നവരാണ് പത്താം ദിവസം രണ്ടാംപരിശോധന നടത്തേണ്ടത്. അവധി കഴിഞ്ഞ് തിരിച്ചുവരുന്ന പ്രവാസികൾക്ക് ഇത് വലിയ ആശ്വാസമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top