26 April Friday

കൊറോണ വൈറസ് വ്യാപനം: ദുബായിയിൽ മിനി ബസുകൾ റോഡിൽ ഇറങ്ങുന്നത് നിരോധിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020
ദുബായ് > കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മിനി ബസുകൾ ദുബായ് റോഡിൽ സഞ്ചരിക്കുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവായി. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഇറക്കിയ ഒരു സർക്കുലറിൽ ആണ് ട്രാൻസ്പോർട്ട് കമ്പനികൾക്കും മറ്റു കമ്പനികൾക്കും മിനി ബസുകൾ നിരോധിച്ചുകൊണ്ടുള്ള നോട്ടീസ് ആർ ടി എ നൽകിയത്.
 
പൊതു സ്വകാര്യ വാഹനങ്ങൾ നിരത്തിൽ ഓടിക്കുമ്പോൾ സാമൂഹ്യ അകലം പാലിച്ചുകൊണ്ട് വേണം ഓടിക്കേണ്ടത് എന്നും അധികാരികൾ അറിയിച്ചിട്ടുണ്ട്.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top