24 April Wednesday

യുഎഇയിൽ അണുനശീകരണയജ്ഞം ഏപ്രിൽ 5 വരെ നീട്ടി

കെ എൽ ഗോപിUpdated: Saturday Mar 28, 2020
ദുബായ് >  യുഎഇയിൽ എമ്പാടും നടത്തിവരുന്ന ദേശീയ അണുനശീകരണപ്രവർത്തനങ്ങൾ ഏപ്രിൽ 5 വരെ നീട്ടിയതായി ബന്ധപ്പെട്ട മന്ത്രാലയങ്ങൾ അറിയിച്ചു. രാത്രി എട്ടു മുതൽ പിറ്റേന്ന് രാവിലെ ആറു വരെയാണ് സ്റ്റെറിലൈസേഷൻ നടക്കുക ഈ സമയം അനുവാദമില്ലാതെ പുറത്തു പോകുന്നവർക്ക് കടുത്ത പിഴയാണ് ചുമത്തുക.
 
ഭക്ഷണം, ചികിത്സ തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്ക് അതീവ പ്രാധാന്യമുള്ള ജോലികൾക്കും മാത്രമാണ് പുറത്തിറങ്ങാൻ അനുമതി. ഭക്ഷണം വാങ്ങുവാൻ പോകുന്നവർ സർക്കാർ നിർവ്വഹിച്ച വിധത്തിൽ മുൻകൂട്ടി അനുമതി തേടണം. അണുനശീകരണം പരിപാടി ഞായറാഴ്ച രാവിലെ ആറിന് അവസാനിക്കുമെന്നായിരുന്നു. മുൻപ് അറിയിച്ചിരുന്നത്.   

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top