16 December Tuesday

ജെയ്‌ക് സി തോമസിന്റെ വിജയത്തിനായി തബൂക്കിൽ പുതുപ്പള്ളിക്കാരുടെ കൺവെൻഷൻ

വെബ് ഡെസ്‌ക്‌Updated: Thursday Aug 31, 2023

ജിദ്ദ> പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ സ്ഥാനാർഥി ജയ്‌ക് സി.തോമസിന്റെ വിജയത്തിനായി മാസ്സ് തബൂക്കിന്റെ നേതൃത്വത്തിൽ  തബൂക്കിൽ പുതുപ്പള്ളി നിവാസികളുടെ കൺവെൻഷൻ സംഘടിപ്പിച്ചു. യോഗത്തിൽ മുസ്തഫ തെക്കൻ അധ്യക്ഷത വഹിച്ചു. ഉബൈസ് മുസ്തഫ സ്വാഗതം പറഞ്ഞു.

തബൂക്കിലെ പുതുപ്പള്ളി നിവാസികളുടെ വീടുകളിൽ കയറിയിറങ്ങി സ്‌ക്വഡ് പ്രവർത്തനങ്ങൾ നടത്തി എൽ.ഡി.എഫ് സ്ഥാനാർഥി വിജയിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിക്കാൻ കൺവെൻഷൻ തീരുമാനിച്ചു. അതിനായി  പ്രത്യേക സ്‌ക്വാഡിനും രൂപം നൽകി. യോഗത്തിൽ മാസ്സ് തബൂക്ക് രക്ഷാധികാരി സമിതിയംഗങ്ങളായ മാത്യു തോമസ് നെല്ലുവേലിൽ, ഫൈസൽ നിലമേൽ, ജോസ് സ്കറിയ, പ്രവീൺ പുതിയണ്ടി, ഷെമീർ പെരുമ്പാവൂർ, വിശ്വനാഥൻ, സജിത്ത് കെ.പി., സുരേഷ് കുമാർ, ഷറഫു റസ്മിയ, അബു തബൂക്ക്, സതീഷ് തച്ചനാട്ടിൽ, അരുൺ ലാൽ, ബോണി,അബ്ദുൽ നിസാർ തടങ്ങിയവർ സംസാരിച്ചു.  അനിൽ പുതുക്കുന്നത് നന്ദി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top