06 December Wednesday

കുവൈത്തിലെ വാര്‍ഷിക ഉപഭോക്തൃവിലയില്‍ 3.82 ശതമാനം വര്‍ധന

വെബ് ഡെസ്‌ക്‌Updated: Thursday Sep 21, 2023

കുവൈത്ത് സിറ്റി>: 2022 ഓഗസ്റ്റിനെ അപേക്ഷിച്ച് 2023 ഓഗസ്റ്റില്‍ രജിസ്റ്റര്‍ ചെയ്ത വാര്‍ഷിക ഉപഭോക്തൃ വിലയില്‍ 3.82 ശതമാനം വര്‍ധന. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ബ്യൂറോയാണ്  (സിഎസ്ബി)  കണക്ക് പുറത്തുവിട്ടത് . ചില പ്രധാന ഗ്രൂപ്പുകളുടെ വിലയിലുണ്ടായ വര്‍ധനയുടെയും സൂചികകളുടെ ചലനത്തിലെ മറ്റ് ഗ്രൂപ്പുകളിലെ കുറവിന്റെയും ഫലമായി ഉപഭോക്തൃ വില സൂചിക (സിപിഐ) 0.15 ശതമാനം ഉയര്‍ന്ന് 130.3 ല്‍ എത്തിയതായി സിഎസ്ബി പ്രസ്താവനയില്‍ പറയുന്നു.

2022 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2023 ഓഗസ്റ്റിലെ വാര്‍ഷിക വില വ്യതിയാനം ഭക്ഷ്യ-പാനീയ ഗ്രൂപ്പുകളുടെ വിലയില്‍ 5.70 ശതമാനം വര്‍ധിച്ചു, അതേസമയം സിഗരറ്റിന്റെയും പുകയില ഗ്രൂപ്പിന്റെയും വിലയില്‍ 0.30 ശതമാനം വര്‍ദ്ധനവ് ഉണ്ടായതായി പ്രസ്താവന സൂചിപ്പിക്കുന്നു.വസ്ത്രങ്ങളുടെയും പാദരക്ഷകളുടെയും വില 6.97 ശതമാനവും, ഹൗസിംഗ് സര്‍വീസസ് ഗ്രൂപ്പിന് 3.23 ശതമാനവും വര്‍ധിച്ചു.

ഗാര്‍ഹിക ഫര്‍ണിച്ചര്‍ ഗ്രൂപ്പിന്റെ വില 2.59 ശതമാനം വര്‍ധിച്ചു.


ആരോഗ്യ ഗ്രൂപ്പിന്റെ വില 2.60 ശതമാനം വര്‍ധിച്ചതായി സിഎസ്ബി വെളിപ്പെടുത്തി.ട്രാന്‍സ്പോര്‍ട്ടേഷന്‍ ഗ്രൂപ്പിന്റെ വില 3.11 ശതമാനവും ആശയവിനിമയ ഗ്രൂപ്പുകളുടെ വില 1.66 ശതമാനവും വര്‍ധിച്ചു.വിനോദ-സാംസ്‌കാരിക ഗ്രൂപ്പുകളുടെ വില 3.31 ശതമാനം വര്‍ധിച്ചപ്പോള്‍ വിദ്യാഭ്യാസ ഗ്രൂപ്പിന്റെ വില 0.40 ശതമാനം വര്‍ധനവ്  രേഖപ്പെടുത്തി.റെസ്റ്റോറന്റുകളുടെയും ഹോട്ടല്‍ ഗ്രൂപ്പുകളുടെയും വിലയില്‍ 3.07 ശതമാനവും വിവിധ സാധനങ്ങളുടെയും സേവന ഗ്രൂപ്പുകളുടെയും വില 4.33 ശതമാനവും വര്‍ധിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top