26 April Friday

കോടിയേരിയുടെ നിര്യാണത്തിൽ ഓർമ ദുബായ് അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022

ദുബായ് > സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗവും ദീർഘകാലം കേരള സംസ്ഥാന  സെക്രട്ടറിയും മുൻ അഭ്യന്തരമന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ ഓർമ ദുബായ് അനുശോചിച്ചു. വിദ്യാർത്ഥിപ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത്‌ എത്തിയ കോടിയേരി MLA എന്ന നിലയിലും അഭ്യന്തര ടൂറിസം മന്ത്രി എന്ന നിലയിലും മാതൃകപരമായ പ്രവർത്തനമാണു നടത്തിയത്‌. രാഷ്ട്രീയവ്യത്യാസമില്ലാതെ പൊതു സ്വീകാര്യനായിരുന്ന കോടിയേരിയുടെ വേർപാടിലൂടെ തങ്ങളുടെ എല്ലാ കാര്യങ്ങളിലും എന്നും ശ്രദ്ധ പതിപ്പിച്ചിരുന്ന ഒരു ജനകീയ നേതാവിനെയാണ് പ്രവാസികൾക്ക് നഷ്ടമായതെന്നു ഓർമ അനുസ്മരിച്ചു.

പ്രവാസികളുടെ ഓരോ വിഷയങ്ങളിലും കൃത്യമായി ഇടപെട്ട്‌ പരിഹാരം തന്നിരുന്ന നേതാവിന്റെ മരണം പ്രവാസികൾക്ക്‌ മൊത്തത്തിലും ഓർമ ക്ക്‌ പ്രത്യേകിച്ചും തീരാ നഷ്ടമാണ് . മതനിരപേക്ഷത മുറുകെപ്പിടിച്ച രാഷ്ട്രീയ നേതാവിന്റെ വിയോഗം ജനാധിപത്യവും മതേതരത്വവും വെല്ലുവിളി നേരിടുന്ന സമകാലിക ഇന്ത്യക്ക് തീരാ നഷ്ടമാണെന്നും ഓർമ പ്രസ്താവനയിലൂടെ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top