29 March Friday

‘കക്കുകളി’ക്കെതിരായ നീക്കം ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള ഭീഷണി: ചില്ല സർഗവേദി

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023

റിയാദ്> ഫ്രാൻസിസ് നൊറോണയുടെ ചെറുകഥയെ ആധാരമാക്കി കെ ബി അജയ് കുമാർ രചിച്ച് ജോബ് മഠത്തിൽ സംവിധാനം ചെയ്ത കക്കുകളിയെന്ന നാടകത്തിനെതിരെയുള്ള കെസിബിസിയുടെ നീക്കം മലയാളിയുടെ സാംസ്‌കാരികബോധത്തോടുള്ള വെല്ലുവിളിയും ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള ഭീഷണിയുമാണെന്ന് റിയാദിലെ ചില്ല അഭിപ്രായപ്പെട്ടു.

സാംസ്കാരികപ്രവർത്തനങ്ങൾക്കും ആവിഷ്കാര സ്വാതന്ത്ര്യത്തിനും എതിരായുള്ള ഭീഷണികളെ എല്ലാ മലയാളികളും ജനാധിപത്യപരമായി ചെറുത്തുതോൽപ്പിക്കണമെന്നും നാടകം കൂടുതൽ വേദികളിൽ അരങ്ങേറാനുള്ള സാഹചര്യം ഒരുക്കണമെന്നും ചില്ലയുടെ പ്രതിഷേധക്കുറിപ്പിൽ ആവശ്യപ്പെട്ടു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top