16 December Tuesday

ദുബായിൽ സ്‌കൂൾ ബസുകളിൽ ആർ ടി എ പരിശോധന

വെബ് ഡെസ്‌ക്‌Updated: Thursday Sep 7, 2023

ദുബായ് > ദുബായിൽ സ്‌കൂൾ ബസുകളിൽ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി പരിശോധന നടത്തി. സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായിരുന്നു പരിശോധന. ഓരോ അധ്യയന വർഷത്തിന്റെയും തുടക്കത്തിൽ ആർടിഎയുടെ പൊതുഗതാഗത അതോറിറ്റി പരിശോധനകൾ നടത്താറുണ്ട്.

ബസ് ഡ്രൈവർമാരുടെ പെർമിറ്റ്, ബസുകളുടെ വൃത്തി എന്നിവയ്‌ക്കൊപ്പം സ്പീഡ് കൺട്രോൾ ഉപകരണങ്ങളും ബസുകളിൽ സജ്ജീകരിച്ചിട്ടുണ്ടെന്ന് അതോറിറ്റി ഉറപ്പാക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top