കൊല്ലം> ഖത്തർ കൊല്ലം കൾച്ചറൽ ഡെവലപ്‌മെന്റ് ഫോറത്തിന്റെ നേതൃത്വത്തിൽ കേരളത്തിലേക്കുള്ള ആദ്യ ചാർട്ടേഡ് വിമാനം വ്യാഴാഴ്‌ച രാവിലെ ദോഹയിൽനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടും. ഡോ. രവിപിള്ള രക്ഷാധികാരിയായ സംഘടന ജില്ലയിലെ 20 പ്രവാസികൾക്ക് സൗജന്യയാത്രയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
എംഎൽഎമാരായ എം മുകേഷ്, എം നൗഷാദ് എന്നിവരാണ് ചാർട്ടിങ് പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നടപടിയെടുത്തത്. സംഘടന കൂടുതൽ വിമാനങ്ങൾ ചാർട്ട് ചെയ്യാനുള്ള തയ്യാറെടുപ്പിലാണെന്ന് പ്രസിഡന്റ് ഷാജു ചക്കുവള്ളി, വൈസ് പ്രസിഡന്റ് സിബിൻ കുട്ടപ്പൻ, ട്രഷറർ സജു ജയിംസ്, കോ –-ഓർഡിനേറ്റർ രമേശ്നായർ, മുഹമ്മദ് ഷാനവാസ്, അൻഷാദ് ഇബ്രാഹിം എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..