അബുദാബി > ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 വിജയത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദിച്ചു.
ഈ ശാസ്ത്ര നേട്ടം, ശാസ്ത്ര സാങ്കേതിക മേഖലകളിൽ ഇന്ത്യ കൈവരിച്ച സുപ്രധാനമായ പുരോഗതി ഉയർത്തിക്കാട്ടി ഇന്ത്യൻ ജനതക്കും യുഎഇ രാഷ്‌ട്രപതി തന്റെ അഭിനന്ദനങ്ങൾ അറിയിച്ചു. എല്ലാ മേഖലകളിലും, പ്രത്യേകിച്ച് ബഹിരാകാശ പര്യവേക്ഷണ മേഖലയിൽ ഇന്ത്യ കൈവരിച്ചുകൊണ്ടിരിക്കുന്ന നേട്ടങ്ങളെക്കുറിച്ചുള്ള തന്റെ പ്രതീക്ഷകളും അദ്ദേഹം ഫോൺ സംഭാഷണത്തിൽ പങ്കു വെച്ചു.യുഎഇയെ ബ്രിക്‌സ് ഗ്രൂപ്പിൽ ഉൾപ്പെടുത്തിയതിന് ഇന്ത്യ നൽകിയ പിന്തുണക്ക് അദ്ദേഹം നന്ദി അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..