20 April Saturday

അബുദാബി മോഡൽ സ്‌കൂളിൽ കരിയർ ഫെസ്റ്റും പുസ്തകോത്സവവും

സഫറുള്ള പാലപ്പെട്ടിUpdated: Friday Jan 6, 2023

അബുദാബി മോഡൽ സ്‌കൂൾ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. അബ്ദുൽ ഖാദർ സംസാരിക്കുന്നു

അബുദാബി> ഉന്നത വിദ്യാഭ്യാസത്തിന് അന്താരാഷ്ട്ര യൂനിവേഴ്‌സിറ്റികള്‍ നല്‍കുന്ന സംഭാവനകളും മികച്ച ജോലികള്‍ ലഭിക്കാനുള്ള സാധ്യതകളും നേരിട്ട് ബോധ്യപ്പെടാന്‍ അവസരമൊരുക്കി അബൂദബി മോഡല്‍ സ്‌കൂളില്‍ കരിയര്‍ ഫെസ്റ്റും ബുക്ക് ഫെയറും സംഘടിപ്പിക്കുന്നു. ജനുവരി ഏഴ്, എട്ട് തിയ്യതികളില്‍ വൈകീട്ട് നാലുമുതല്‍ എട്ടുമണിവരെ സ്‌കൂള്‍ കാംപസിലാണ് ഫെസ്റ്റ് ഒരുക്കുകയെന്ന് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ആഗോളതലത്തിലുള്ള 30 ഓളം യൂനിവേഴ്‌സിറ്റികള്‍ ഫെസ്റ്റില്‍ പങ്കെടുക്കും. ഉന്നത വിദ്യാഭ്യാസമേഖലയില്‍ തിരഞ്ഞെടുക്കേണ്ട വിഷയങ്ങള്‍ സംബന്ധിച്ചും ഭാവിയിലെ ജോലി സാധ്യതകളെക്കുറിച്ചുമെല്ലാം യൂനിവേഴ്‌സിറ്റി അധികൃതരില്‍ നിന്ന് അറിയാന്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അവസരമുണ്ടാവും. യു.എ.ഇ., ഇന്ത്യ, യു.എസ്., യു.കെ., ജര്‍മനി, കാനഡ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ മികച്ച യൂനിവേസ്റ്റികളാണ് പങ്കെടുക്കുക.
ബുക്ക് ഫെയറില്‍ നിന്ന് ആവശ്യമായ ബുക്കുകള്‍ വാങ്ങുന്നതിനും സൗകര്യമുണ്ട്. ഫുഡ് കോര്‍ട്ടുകളും കലാപരിപാടികളും ഫെസ്റ്റില്‍ സംഘടിപ്പിക്കും. അബൂദബി എമിറേറ്റിലെ വിവിധ സ്‌കൂകളേയും വിദ്യാര്‍ഥികളെയും ഫെസ്റ്റിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും മോഡല്‍ സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. അബ്്ദുല്‍ ഖാദര്‍ വി.വി, വൈസ് പ്രിന്‍സിപ്പല്‍ എ.എം. ശരീഫ്, മാനേജര്‍ ഐ.ജെ. നസാരി, ബോയ്‌സ് സെക്ഷന്‍ ഹെഡ് ഡോ. അബ്ദുല്‍ റഷീദ് കെ.വി, കൗണ്‍സിലര്‍ ദിബ്യേന്ദു കര്‍ഫ എന്നിവര്‍ പങ്കെടുത്തു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top