കുവൈത്ത് സിറ്റി> വാഹനങ്ങളുടെ  നിറം മാറ്റുന്നതിനുള്ള  പുതിയ നടപടിക്രമങ്ങൾ  ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി . അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നതിനും നിറം മാറ്റങ്ങളുടെ ശരിയായ ഡോക്യുമെന്റേഷൻ ഉറപ്പാക്കുന്നതിനും ലക്ഷ്യമിടുന്നതാണ് ഈ നടപടിക്രമങ്ങള്‍. നിറംമാറ്റ  പ്രക്രിയ ആരംഭിക്കുന്നതിന് സാങ്കേതിക പരിശോധനാ വകുപ്പിന്‍റെ അന്താരാഷ്ട്ര നിലവാര വിഭാഗവുമായി  ബന്ധപ്പെട്ട് , നിറം മാറ്റത്തിന് പ്രാഥമിക അംഗീകാരം നേടണമെന്ന് ആഭ്യന്തര മന്ത്രാലയം  അറിയിച്ചു.  
പ്രാഥമിക അംഗീകാരം ലഭിച്ചതിന് ശേഷം  വാഹന ഉടമകൾക്ക് വാഹനത്തിന്റെ നിറം മാറ്റുന്നതിന്   വർക്ക് ഷോപ്പുകളെ സമീപിക്കാം.  ഈ ഘട്ടത്തിലാണ് നിറം മാറ്റം പ്രൊഫഷണലായും നിർദ്ദിഷ്ട മാനദണ്ഡങ്ങൾക്കനുസൃതമായും നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കുന്നത്. പുതിയ നിറത്തിന്റെ അംഗീകാരത്തിനായി  സാങ്കേതിക പരിശോധനാ വകുപ്പുമായി  ബന്ധപ്പെട്ടാൽ  പുതുക്കിയ കാർ രജിസ്ട്രേഷൻ ലഭിക്കും. 
പ്രാഥമിക അനുമതി വാങ്ങാതെ വർക്ക് ഷോപ്പുകളും ഗാരേജുകളും വാഹനങ്ങളുടെ നിറം മാറ്റരുതെന്നും ഇത് ലംഘിക്കുന്നവർക്ക് 500 കെഡി വരെ പിഴ ചുമത്തുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..