18 April Thursday

അബുദാബി വാഹനഅപകടം: പൊന്നമ്മയ്ക്ക് 24 ലക്ഷം രൂപ നഷ്ടപരിഹാരം

കെ എൽ ഗോപിUpdated: Thursday Oct 21, 2021


അബുദാബി> അബുദാബിയിൽ വാഹന അപകടത്തിൽ പരിക്കേറ്റ മലയാളിക്ക് നഷ്ടപരിഹാരമായി 24 ലക്ഷം രൂപ (1.20 ലക്ഷം) അബുദാബി കോടതി വിധിച്ചു. 52 കാരിയായ കൊല്ലം സ്വദേശിനി പൊന്നമ്മയ്ക്കാണ് നഷ്ടപരിഹാരം ലഭിച്ചത്.

2019ൽ  സ്പോൺസറുടെ വാഹനത്തിൽ അബുദാബി- ദുബായ് റോഡിൽ യാത്ര ചെയ്യുമ്പോഴുണ്ടായ അപകടത്തിൽ പരിക്കേറ്റ പൊന്നമ്മ ഒരു മാസത്തോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് കൈയ്ക്കു നടത്തിയ ശസ്ത്രക്രിയ മൂലം ജോലി ചെയ്യാൻ കഴിയാതെ വരുകയും ഉപജീവനം നഷ്ടപ്പെടുകയുമായിരുന്നു.

ഇൻഷുറൻസ് അതോറിറ്റി നഷ്ടപരിഹാരമായി 20,000 ദിർഹം (4 ലക്ഷം രൂപ) മാത്രമാണ് നൽകിയത്. തുടർന്ന് ഒന്നര വർഷം നീണ്ടു നിന്ന നിയമപോരാട്ടത്തിനൊടുവിലാണ് 24 ലക്ഷം രൂപ നഷ്ടപരിഹാരമായി കോടതി വിധിച്ചത്. വിധിക്കെതിരെ ഇൻഷുറൻസ് കമ്പനി ഉപരി കോടതിയിൽ  കേസ് നടത്തിയെങ്കിലും പരാജയപ്പെടുകയാണുണ്ടായത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top