29 March Friday

'കോ​ഫ്' ഇ​ട​പെ​ട​ൽ; ന​ഷ്ട​പ്പെ​ട്ട മൊ​ബൈ​ൽ മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം തി​രി​ച്ചു​കി​ട്ടി

വെബ് ഡെസ്‌ക്‌Updated: Sunday Jul 31, 2022

റിയാദ്> റിയാദിൽ നിന്നും കോഴിക്കോട്ട് എയർപോർട്ടിൽ എയർ ഇന്ത്യ എക്‌സ്‌‌പ്ര‌സ്സിൽ വന്നിറങ്ങിയ കൊടുവള്ളി സ്വദേശിയായ യുവതി കസ്റ്റംസിൽ വെച്ച് മറന്ന വില കുടിയ മൊബൈൽ കോഫ് (കാലിക്കറ്റ് എയർപോർട്ട് യൂസേർസ് ഫോറം) ഭാരവാഹികളുടെ ശക്തമായ ഇടപെടൽ കാരണം മാസങ്ങൾക്ക് ശേഷം തിരികെ ലഭിച്ചു.

ഫോൺ എയർപോർട്ടിൽ മറന്നത് വീട്ടിൽ തിരിച്ചെത്തിയതിന് ശേഷമാണ് അറിയുന്നത്. അന്ന് മുതൽ എയർപോർട്ട് അധികൃതരുമായി ഫോണിലും നേരിലും ബന്ധപ്പെട്ടെങ്കിലും ഫലമൊന്നും ഉണ്ടായില്ല. പിന്നീട്  ആഴ്ചകൾക്ക് ശേഷം മൊബൈൽ ഫോണിന്റെ  ഉടമയുടെ ബന്ധുവും കോഫ് കോർ കമ്മിറ്റി അംഗവുമായ ദമാമിലെ എം എം അബ്ദുൾ മജീദ് കോഫ് ജനറൽ കൺവീനർ ടി പി എം ഫസലുമായും ചെയർമാൻ അഹമ്മദ് പുളിക്കലുമായും ബന്ധപ്പെട്ടു. തുടർന്ന്  അവർ പ്രസ്തുത വിഷയം എയർപോർട്ട് ഡയരക്ടർ ശേഷാദ്രിവാസം സുരേഷിന്റെ ശ്രദ്ധയിൽ പെടുത്തുകയും ദിവസങ്ങൾ നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ ഫോൺ കണ്ടെത്തുകയും ചെയ്തു. നടപടിക്രമങ്ങൾ  പൂർത്തിയാക്കി ഫോൺ കസ്റ്റംസിൽ നിന്നും കഴിഞ്ഞ ആഴ്ച തിരികെ ലഭിച്ചു.

സമാനമായ പല സംഭവങ്ങളിലും കോഫിൻറെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നും ചിലപ്പോൾ പ്രവാസികളുടെ സമയക്കുറവും ആരെ സമീപിക്കണമെന്ന അറിവില്ലായ്മയും കാരണം  പല വിലപ്പെട്ട സാധനങ്ങളും തിരികെ ലഭിക്കാത്ത സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ടെന്നും, ആയതിനാൽ ഇത്തരം സമയോചിതമായ ഇടപെടലുകളും സഹായവും, വളരെ അഭിനന്ദനാർഹമാണ്  എന്ന് നാട്ടിലെ ഒരു പൊതുപ്രവർത്തകൻ കോഫ് ഭാരവാഹികളോട് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top