25 April Thursday

10 ദിവസത്തെ നാൽപ്പത്തി നാലാമത് അൽ-ഖസിം ബുറൈദ സ്പ്രിംഗ് ഫെസ്റ്റിവൽ പ്രവർത്തനങ്ങൾ വ്യാഴാഴ്‌ച്ച ആരംഭിക്കും.

എം എം നഈംUpdated: Thursday Mar 2, 2023

റിയാദ് > ഖാസിം മേഖലയിലെ നിരവധി സർക്കാർ ഏജൻസികളുടെ പങ്കാളിത്തത്തോടെ 10 ദിവസത്തെ 44 ആമത് ബുറൈദ സ്പ്രിംഗ് ഫെസ്റ്റിവൽ പ്രവർത്തനങ്ങൾക്ക് വ്യാഴാഴ്‌ച തുടക്കം കുറിക്കും.  

ബുറൈദയിലെ അൽ-അസിയ റോഡിൽ അൽ-ഖസിം നാഷണൽ പാർക്കിൽ സംഘടിപ്പിച്ചിട്ടുള്ള ഫെസ്റ്റിവൽ  നിരവധി വിനോദ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഷോപ്പുകൾ,  ഗെയിമുകൾ, ഫുഡ് ട്രക്കുകൾ, സാംസ്കാരിക, വിനോദ മത്സരങ്ങൾ എന്നിവ ഉണ്ടാകുമെന്നും  ഫെസ്റ്റിവലിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ അഹമ്മദ് ബിൻ യഹ്‌യ അൽ-യഹ്‌യ വിശദീകരിച്ചു.

ഈ വർഷത്തെ ഫെസ്റ്റിവലിൽ നിരവധി സർക്കാർ ഏജൻസികളുടെ പങ്കാളിത്തം ഉണ്ടെന്ന്  അദ്ദേഹം ചൂണ്ടിക്കാട്ടി.  സായുധ സേനാ ആശുപത്രി, പ്രതിരോധ മന്ത്രാലയം, മയക്കുമരുന്ന് നിയന്ത്രണം വിഭാഗം,  ഗതാഗതം, സിവിൽ ഡിഫൻസ്, മെഡിക്കൽ വിഭാഗം, ഖസീം യൂണിവേഴ്സിറ്റി, പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം, വിഖായ  സെന്റർ, "മൈ ബ്ലഡ് ആൻഡ് യുവർ ലിവർ" അസോസിയേഷൻ പോലുള്ള നിരവധി ചാരിറ്റികൾക്ക് പുറമേ, സൺസ് അസോസിയേഷൻ, പുകവലി വിരുദ്ധ അസോസിയേഷൻ എന്നിവയും   "മെഡിക്" അസോസിയേഷനും ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.   

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top