26 April Friday

കൊല്ലം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌ക‌രിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 8, 2021

റിയാദ് > ഹൃദയാഘാതത്തെ തുടർന്ന് കുവൈറ്റിൽ മരിച്ച കൊല്ലം കരുനാഗപ്പള്ളി വടക്കുംതല ചാമവിള വടക്കേതിൽ തുളസീധരൻ പദ്മനാഭന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. 25 വർഷമായി ഹോത്തയിൽ മരപ്പണിക്കാരനായി ജോലി ചെയ്യുകയായിരുന്നു. അഞ്ചു വർഷം  മുമ്പാണ് അവസാനമായി നാട്ടിൽ അവധിക്ക് പോയത്. കഴിഞ്ഞ മാസം ഹൃദയാഘാതത്തെ തുടർന്ന് ഹോത്ത ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സയിലിരിക്കെ മരിക്കുകയുമായിരന്നു. ഭാര്യ ഗിരിജ മക്കൾ വിഷ്ണു, ശ്രീലക്ഷ്മി.

മൃതദേഹം നാട്ടിലെത്തിക്കുന്നതിന് തുളസീധരന്റെ സ്പോൺസർ സഹകരിക്കാത്തതിനെ തുടർന്ന്  കേളി കലാ സാംസ്‌കാരിക വേദി ഹോത്ത യൂണിറ്റും കേളി അൽഖർജ് ഏരിയ ജീവകാരുണ്യ വിഭാഗവും നടത്തിയ നിരന്തര ഇടപെടലിന്റെ ഫലമായി ഇന്ത്യൻ എംബസിയിൽ നിന്നും സൗദി തൊഴിൽകാര്യ വകുപ്പിൽ നിന്നും ബന്ധപ്പെട്ട എല്ലാ രേഖകളും ശരിയാക്കിയാണ്‌ മൃതദേഹം നാട്ടിലെത്തിച്ചത്‌. കേളി ഹോത്ത യൂണിറ്റ് സെക്രട്ടറി റഹീം ശൂരനാട്, പ്രസിഡന്റ് സജീന്ദ്രബാബു, മെമ്പർ ശ്യാംകുമാർ, കേളി ഖർജ് ഏരിയ ജീവകാരുണ്യ വിഭാഗം കൺവീനർ നാസർ പൊന്നാനി, ഏരിയാ സെക്രട്ടറി രാജൻ പളളിത്തടം എന്നിവർ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top