29 March Friday

പ്രവാസി കേരള കോൺഗ്രസ്സ് (എം) ആസ്ട്രേലിയ രക്ത ദാനം നടത്തി

എബി പൊയ്ക്കാട്ടിൽUpdated: Thursday Dec 30, 2021


മെൽബൺ > കോവിഡ് മഹാമാരിയിലും രക്തദാനം നിർവഹിച്ച്‌  പ്രവാസി കേരള കോൺഗ്രസ്സ് (എം) ആസ്ട്രേലിയ രംഗത്ത്.  കേരള കോൺഗ്രസ്സിന്റെ അമ്പത്തിയെട്ടാം ജൻമദിനത്തോടനുബന്ധിച്ച് " രക്തദാനം മഹാദാനം" എന്ന ആപ്തവാക്യം ഉയർത്തിയാണ്‌ എൺപത്തി മൂന്നോളം ആളുകൾ  രക്തദാനം നിർവ്വഹിച്ചത്.

 കേരള കോൺഗ്രസ്സ് (എം) ന്റെയും ആസ്ട്രേലിയൻ റെഡ് ക്രോസ് ലൈഫ് ബ്ലഡിന്റെയും ആഭിമുഖ്യത്തിൽ സംയുക്തമായാണ്‌  പരിപാടി സംഘടിപ്പിച്ചത്. ഇനിയും ധാരാളം ആളുകൾ രക്തദാനം നടത്തുന്നതിനു തയ്യാറാണന്ന്  പ്രസിഡന്റ് ജിജോ ഫിലിപ്പ് കുഴികളം അറിയിച്ചിട്ടുണ്ട്.

ഷാജു ജോൺ,  ജിൻസ് ജയിംസ്, ജോജി കാനാട്ട്, ജിനോ ജോസ്, സുമേഷ് ജോസ്, ജോബി വർഗ്ഗീസ്സ്, അജേഷ് ചെറിയാൻ, എബി തെരുവത്ത്, ഷാജി ഈഴകുന്നേൽ, സെമിനാ സിജോ, വിമൽ രവീന്ദ്രൻ , രോഹിത് ജോർജ് , ബേസിൽ ജോസഫ്, നവീൻ മാന്നാനം, റിൻസി ഐസക്ക് കരിങ്ങോഴയ്ക്കൽ മുതലായവർ ആസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിലായി പരിപാടിയ്ക്കു നേതൃത്വം നല്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top