16 April Tuesday
രക്തദാന ക്യാമ്പ് ഇന്ന്

ബഹ്‌റൈന്‍ ദേശീയ ദിനാഘോഷത്തില്‍ പ്രതിഭയും

വെബ് ഡെസ്‌ക്‌Updated: Thursday Dec 16, 2021

2017ലെ ബഹ്‌റൈന്‍ സന്ദര്‍ശനത്തിടെ മുഖ്യമന്ത്രി പിണറായി വിജയന് രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ നല്‍കിയ സ്വീകരണം (ഫയല്‍ ചിത്രം)

 
മനാമ > ബഹ്‌റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ബഹ്‌റൈന്‍ പ്രതിഭ വ്യാഴാഴ്ച രാവിലെ ഏഴു മുതല്‍, കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. 
 
ഓരോ വര്‍ഷവും പ്രതിഭയില്‍ നിന്നുള്ള ആയിരത്തിലധികം വളണ്ടിയര്‍മാരാണ് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ്, ബഹറിന്‍ ഡിഫെന്‍സ് ഫോഴ്‌സ് ആശുപത്രി, കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ആശുപത്രി എന്നിവിടങ്ങളിലായി രക്തദാനം ചെയ്യുന്നത്. അത്തരം ക്യാമ്പുകളുടെ തുടര്‍ച്ചയാണ് ദേശീയ ദിനാഘോഷ വേളയില്‍ കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ നടത്തുന്ന രക്തദാന ക്യാമ്പെന്ന പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടന്‍, ജനറല്‍ സെക്രട്ടറി പ്രദീപ് പതേരി എന്നിവര്‍  അറിയിച്ചു.
 
കലാസാംസ്‌കാരിക പ്രവര്‍ത്തങ്ങളോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കുന്ന പ്രതിഭയുടെ, ഈ പവിഴ ദ്വീപിനോടുള്ള സ്‌നേഹബഹുമാനങ്ങളുടെ പ്രകടനമാണ് ഇത്തരം രക്തദാന ക്യാമ്പുകളെന്നും അവര്‍ വ്യക്തമാക്കി. 
 
പോറ്റമ്മയായ ബഹ്‌റൈന്‍, സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ഈ വേള, ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള ഊഷ്മളമായ നയതന്ത്ര ഉഭയകക്ഷി ബന്ധത്തിന്റെയും സുവര്‍ണജൂബിലി വാര്‍ഷികമാണെന്നത് കൂടുതല്‍ സന്തോഷകരമാണ്. ഇന്ത്യന്‍ പ്രവാസികളില്‍ ഭൂരിഭാഗവും മലയാളികള്‍ ആയിരിക്കെ, മുഖ്യമന്ത്രി പിണറായി വിജയന്‍ 2017 ല്‍ ബഹറിന്‍ സന്ദര്‍ശിച്ചവേളയില്‍ ബഹറിന്‍ ഭരണാധികാരികള്‍ നല്‍കിയ സ്വീകരണവും ഇന്ത്യന്‍ പ്രവാസികള്‍ വിശിഷ്യാ കേരളീയര്‍ ഇന്നു കാണുന്ന ബഹ്‌റൈന്‍ രൂപകല്‍പന ചെയ്യുന്നതില്‍ വഹിച്ച പങ്കിനെ ഭരണാധികാരികള്‍ പ്രശംസിച്ചതും അഭിമാനകരമാണെന്നും ഭാരവാഹികള്‍ ഓര്‍മ്മിപ്പിച്ചു.
 

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top