29 March Friday

ഫലജ് അൽ കാബായിലെ രക്തദാന ക്യാമ്പ് സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2023

സോഹാർ(ഒമാൻ)> സോഹാർ ഹോസ്പിറ്റൽ ആരോഗ്യ മന്ത്രാലയം ബ്ലഡ്‌ ബാങ്കിന്റെ സഹകരണത്തോടെ ഫലജ് ലൈഫ് ലൈൻ ഹോസ്പിറ്റലും കൈരളി ഫലജ് യുണിറ്റും സംയുക്തമായി നടത്തിയ രക്‌തദാനക്യാമ്പ് ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിച്ച ക്യാമ്പ് ഏഴു മണിവരെ തുടർന്നു. ഫലജ് ലൈഫ് ലൈൻ ഹോസ്പിറ്റലിലായിരുന്നു പരിപാടി. സ്വദേശികളും വിദേശികളും അടക്കം നൂറ്റി അറുപത് പേർ രക്തദാനം നടത്തി.

പൊള്ളുന്ന ചൂടിനെ വകവയ്ക്കാതെ "രക്‌തദാനം മഹാദാനം" എന്ന നിലപാടിനെ പിൻപറ്റി നൂറുകണക്കിന് ആളുകൾ സേവന സന്നദ്ധയോടെ കൈകോർക്കുകയായിരുന്നു. രക്തദാനക്യാമ്പിൽ പങ്കെടുത്തു രക്തം ദാനം ചെയ്തവർക്ക് ലൈഫ് ലൈൻ ഹോസ്പിറ്റൽ നൽകുന്ന ഈവർഷം തീരുന്നതു വരെ കാലാവധിയുള്ള ഫ്രീ കാൺസൽട്ടേഷൻ കൂപ്പണുകൾ വിതരണം ചെയ്യും. ലൈഫ് ലൈൻ ഹോസ്പിറ്റൽ ഫലജ്  മാനേജർ ഷംനാദ്, കൈരളി പ്രതിനിധി രാമചന്ദ്രൻ താനൂർ എന്നിവർ രക്തദാനത്തിൽ പങ്കെടുത്തവരെ അഭിവാദ്യം ചെയ്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top