26 April Friday

ബഹ്‌റൈന്‍ പ്രതിഭ രക്തദാന ക്യാമ്പ്

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021

മനാമ > ബഹ്‌റൈന്‍ പ്രതിഭ റിഫ മേഖല കമ്മറ്റിയും ഹെല്പ് ലൈനും സംയുക്തമായി ബിഡിഎഫ് ആശുപത്രിയില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.  

പ്രവാസി കമ്മീഷന്‍ അംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സുബൈര്‍ കണ്ണൂര്‍ ഉദ്ഘാടനം ചെയ്തു.

റിഫ മേഖല കമ്മറ്റിക്ക് കീഴിലെ ഈസ്റ്റ് റിഫ, വെസ്റ്റ് റിഫ, ഹാജിയത്ത്, സനദ്, അസ്‌കര്‍, ഹമദ് ടൗണ്‍ യൂണിറ്റ് കമ്മറ്റികളിലെ പ്രതിഭ വളണ്ടിയര്‍മാര്‍ രക്തദാനം നടത്തി. രക്തദാന ക്യാമ്പ് വിജയിപ്പിച്ച മുഴുവന്‍ പ്രവര്‍ത്തകരെയും റിഫ മേഖല സെക്രട്ടറി നൗഷാദ് കട്ടിപ്പാറ, പ്രസിഡണ്ട് ഷീബ രാജീവന്‍, പ്രതിഭ ഹെല്പ് ലൈന്‍ കണ്‍വീനര്‍ നൗഷാദ് പൂനൂര്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top