19 September Friday

ബികെഎസ് ബാലകലോത്സവം 15 മുതല്‍

വെബ് ഡെസ്‌ക്‌Updated: Friday Jan 7, 2022
മനാമ: പ്രവാസ ലോകത്തെ കുട്ടികളുടെ കലാ മാമാങ്കമായ ബികെഎസ് ബാലകലോത്സവം ഈ മാസം    15 ന് തുടങ്ങും. ഏഴ് വേദികളിലായി ഇരുനൂറോളം ഇനങ്ങള്‍ അരങ്ങേറും. 
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് കലോത്സവം സംഘടിപ്പിക്കുന്നതെന്ന് ബഹ്‌റൈന്‍ കേരളീയ സമാജം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  
കലോത്സവവുമായി ബന്ധപെട്ട വിവരങ്ങള്‍ക്ക് ദിലിഷ്  കുമാര്‍  39720030, രാജേഷ്  ചേരാവള്ളി 35320667 എന്നിവരെ ബന്ധപ്പെടാം. ബാല കലോത്സവം ഓഫിസ് സമാജം ഓഫിസ് ബ്ലോക്കില്‍ വൈകിട്ട് ഏഴു മുതല്‍ രാത്രി ഒന്‍പതുവരെ പ്രവര്‍ത്തിക്കും. 
പത്ര സമ്മേളനത്തില്‍ സമാജം പ്രസിഡണ്ട് പിവി രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍, ദേവ്ജി ഗ്രൂപ്പ് റീറ്റെയില്‍സ് സെയില്‍സ് മാനേജര്‍ സികെ ഷാജി, സമാജം വൈസ് പ്രസിഡണ്ട്  ദേവദാസ് കുന്നത്ത്,  ബാലകലോത്സവം ജനറല്‍ കണ്‍വീനര്‍ ദിലീഷ് കുമാര്‍, കലാവിഭാഗം സെക്രട്ടറി പ്രദീപ് പതേരി, സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര,  കലാവിഭാഗം കണ്‍ വീനര്‍ ദേവന്‍ പാലോട് തുടങ്ങിയവര്‍ പങ്കെടുത്തു. 
 
 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top