23 April Tuesday

പതിനൊന്നാമത് ഭരത് മുരളി നാടകോത്സവം: 'നവരാഷ്ട്ര'യും 'ലങ്കാലക്ഷ്മി'യും അരങ്ങേറി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 18, 2023

അബുദാബി> അബുദാബി കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന പതിനൊന്നാമത് ഭരത് മുരളി നാടകോത്സവം സാംസ്‌കാരികവകുപ്പു മന്ത്രി സജി ചെറിയാൻ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്‌തു. ഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാന്റെ 'നവ രാഷ്ട്ര'യായിരുന്നു ഉദ്ഘാടന നാടകം. ഉദ്ഘാടനത്തോടനുബന്ധിച്ച് കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് കൃഷ്‌ണകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, രഘുപതി, അച്യുത് വേണുഗോപാൽ, ജോബ്‌ മഠത്തിൽ, ബിന്ദു നഹാസ്, മെഹ്‌റിന് റഷീദ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

കെ എസ് സി കൺവീനർ അഡ്വ. അൻസാരി സൈനുദ്ദീൻ, പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ടി എം സിദ്ദിഖ് എന്നിവരും വിവിധ സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് മനോജ് ടി കെ (ശക്തി തിയറ്റേഴ്‌സ് അബുദാബി), മനു കൈനകരി (യുവകലാസാഹിതി), വേണുഗോപാൽ (കല അബുദാബി), ഫസലുദ്ദീൻ (ഫ്രണ്ട്‌സ്‌  എഡിഎംഎസ്) എന്നിവരും വിധി കർത്താക്കളായി എത്തിയ പ്രശസ്ത നാടകപ്രവർത്തകരായ ഡോ. തുളസീധർ,  പ്രൊഫ. വിനോദ് വി നാരായണൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. നിഷാം വെള്ളുത്തടത്തിൽ അതിഥികളെ പരിചയപ്പെടുത്തി.
കെ എസ്  സി ഗായകസംഘം അവതരിപ്പിച്ച നാടക ഗാനാലാപനങ്ങളോടെ  ആരംഭിച്ച സാംസ്കാരിക സമ്മേളനത്തിൽ സെന്റർ ജനറൽ സെക്രട്ടറി ഷെറിൻ വിജയൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി സത്യൻ കെ നന്ദിയും രേഖപ്പെടുത്തി.

ആദ്യദിവസം അരങ്ങേറിയ 'നവരാഷ്ട്ര' വിഖ്യാത കൃതി മാക്ബത്തിന്റെ  പുനർവായനയുടെ അനന്തമായ സാധ്യതകൾ തുറന്നിടുന്നവയാണ്. പ്രശാന്ത് നാരായണൻ രചനയും സംവിധാനവും നിർവ്വഹിച്ച നാടകത്തിൽ മിനി അൽഫോൻസാ, സോനാജയരാജ്, ലക്ഷ്മി ദാരിഷ്, പൂർണ്ണ രവീന്ദ്രൻ, മുരളി കുന്നൂച്ചി, നന്ദൻ വെളുത്തൊളി, സിജു രാജ്, ജയരാജ് വലിയവീട്ടിൽ, സൂരജ് കണ്ണൂർ, ദാരിഷ് ദാസ്, പ്രനിൽ കടവിൽ, ഷിഹാസ് ഇഖ്ബാൽ,ശ്രീവിദ്യ രാജേഷ്, ഷെമിനി സനിൽ, അധിരത് രാജേഷ്, നിൽ ദാരിഷ്, ആദിദേവ് ജയരാജ്, ദ്രുവ് പ്രജിത്, ഓസ്റ്റിൻ എബി എന്നിവർ അഭിനയിച്ചു.

അശോക് ചമയം നിർവ്വഹിച്ചു. സത്യജിത് ഹെൻസൺ ആന്റോ, മിഥുൻ എന്നിവർ സംഗീതം ചെയ്‌തു. സനേഷ് കെ. ഡി പ്രകാശവിതാനം നിർവ്വഹിച്ചു. രണ്ടാം ദിവസം ചമയം തിയറ്റർ ഷാർജ അവതരിപ്പിച്ച 'ലങ്കാലക്ഷ്മി' അരങ്ങേറി. കേരളത്തിൽ നിരവധി വേദികളിൽ അരങ്ങേറിയ സി.എൻ ശ്രീകണ്ഠൻ നായരുടെ വളരെ പ്രസിദ്ധമായ നാടകമാണ് എമിൽ മാധവിയുടെ സംവിധാനത്തിൽ അരങ്ങേറിയ ലങ്കാലക്ഷ്മി.
നൗഷാദ് ഹസ്സൻ, ദിവ്യ ബാബുരാജ്, അനൂപ് ചന്ദ്രൻ, ചന്ദ്ര പ്രതാപ്, ഷാജി പാറോട്ടുകോണം, സന്തോഷ് അടുത്തില, രാഹുൽ വളത്തുങ്കൽ, മനു കാലിക്കട്ട്, ദിനേശ് കൃഷ്ണ, രാജേഷ് കൃഷ്ണൻ, അനിത സുരേഷ് കേശവൻ, കവിഷ, വാണി പ്രയാഗ്, സനേഷ്, ദിനേഷ്, ചക്കര അനൂപ്, രഘുറാം, പ്രീത ജേക്കബ്, രാജീവ് രവീന്ദ്രൻ, വിബിൻ, ഉല്ലാസ് ഉദയൻ, ശിവരാജ്, അനൂപ് കുമാർ എന്നിവർ അഭിനയിച്ചു. സംഗീതം ജേക്കബ് ജോർജ്, പ്രകാശ വിതാനം സനീഷ് കെ ഡി , രംഗ സജ്ജീകരണം നിസ്സാർ ഇബ്രാഹിം, ചമയം/ മേക്കപ്പ് ചമയം ഷാർജ യും നിർവഹിച്ചു.

രണ്ട് ദിവസവും നിറഞ്ഞ സദസ്സിലാണ് രണ്ടാം ദിവസവും നാടകങ്ങൾ അരങ്ങേറിയത്. മഹാമാരി ഉണ്ടാക്കിയ രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം നാടകാസ്വാദകർ കേരള സോഷ്യൽസെന്ററിലേക്കു ഒഴികിയെത്തുകയായിരുന്നു. നാടകോത്സവത്തിലെ മൂന്നാമത്തെ നാടകമായ 'റാണി ബിജിലി ലജ്ജോ' എന്ന നാടകം ഷാജഹാൻ ഓ. ടി യുടെയും അനൂപ് രത്നയുടെയും സംയുക്ത രചനയിൽ ഷാജഹാൻ ഓ ടി സംവിധാനം ചെയ്ത് ഓര്മ ദുബായ് രംഗത്തവതരിപ്പിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top