19 April Friday

ബെൽഫാസ്റ്റിൽ വിഷു, ഈസ്റ്റർ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു

അശ്വിൻ ശശികുമാർUpdated: Sunday Apr 30, 2023

ബെൽഫാസ്റ്റ്> ബെൽഫാസ്റ്റ് മലയാളി അസോസിയേഷന്റെ (BMA) ആഭിമുഖ്യത്തിൽ വിഷു, ഈസ്റ്റർ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സ്പെക്‌ട്രം സെന്ററിൽ നടന്ന ചടങ്ങിൽ ബെൽഫാസ്റ്റ് മലയാളി അസോസിയേഷന്റെ വെബ്‌സൈറ്റ് ലോഞ്ച് ചെയ്‌തു.

ബെൽഫാസ്റ്റ് മലയാളി അസോസിയേഷന്റെ പിആര്‍ഒ ആയ അശ്വിൻ ശശികുമാർ ( AAKAS മീഡിയ) രൂപകല്‍പ്പന ചെയ്‌ത വെബ്‌സൈറ്റിന്റെ (https://bma.uk.com) ലോഞ്ചിങ്ങ്  BMA സെക്രട്ടറി ജയൻ മലയിൽ, പ്രസിഡന്റ് സന്തോഷ്  ജോർജ്, വൈസ് പ്രസിഡന്റ് റെജി  കെ സാമുവൽ, ട്രഷറർ അഭിലാഷ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സൈജു, കെവിൻ, ജേക്കബ് എന്നിവർ ചേർന്ന് സംയുക്തമായി നിർവ്വഹിച്ചു. വർത്തമാന കാലത്ത് സംഘടനകള്‍ക്ക് വെബ്‌സൈറ്റ് മുഖേനയുള്ള ഓൺലൈൻ സാന്നിധ്യം വളരെ പ്രധാനപ്പെട്ടതാണെന്ന് ഭാരവാഹികൾ പറഞ്ഞു.

ചടങ്ങില്‍ ബെൽഫാസ്റ്റ്  മലയാളി അസോസിയേഷന്‍ അംഗങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു. അഹാന മജോവ്, ട്രിയ റോജിവ്, ഇവ ട്രീസ ജെബിൻ, ലയാൻ മാർക്‌സൺ അബ്രഹാം, ജൂലി മരിയ, രെഞ്ചു, ഹബീബ് തുടങ്ങിയവർ അവതരിപ്പിച്ച നൃത്തപരിപാടികളും ശരത്, സൈജു, സുനിൽ, രതീഷ് എന്നിവരുടെ നേതൃത്വത്തിൽ കരോക്കെ ഗാനമേളയും കർമ്മാ കലാകേന്ദ്രത്തിലെ അനുശ്രീ ഷിബുവിന്റെ ക്ലാസ്സിക്കൽ നൃത്തവും നടന്നു. ഷാരോൺ ബെന്നി ആയിരുന്നു പരിപാടിയുടെ അവതാരക.

സംഘടനയുടെ ഭാവി പരിപാടികളുടെ ഡയറി വെബ്‌സൈറ്റിൽ അധികം വൈകാതെ തന്നെ പ്രസിദ്ധപ്പെടുത്തും. ഇതിന് ആവശ്യമായ ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് ഭാരവാഹികൾ കൂട്ടിച്ചേർത്തു. ബിഎംഎ അംഗങ്ങൾ ആകാനായി https://bma.uk.com  എന്ന വെബ്‌സൈറ്റ് ഉപയോ​ഗിക്കാമെന്നും ഭാരവാഹികള്‍ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top