20 April Saturday

ബെൽഫാസ്റ്റ് മലയാളി അസോസിയേഷൻ ക്രിസ്ത്‌മസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 11, 2023

ബെൽഫാസ്റ്റ് > ബെൽഫാസ്റ്റ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ക്രിസ്‌ത്‌മസ് പുതുവത്സര ആഘോഷ പരിപാടികൾ ബെൽഫാസ്റ്റ് സ്പെക്ട്രം സെന്റററിൽ സംഘടിപ്പിച്ചു.

സാന്റാ നൈറ്റ് വിത് ബി.എം.എ എന്ന പേരിൽ നടന്ന ആഘോഷ പരിപാടികൾ ബെൽഫാസ്റ്റിലെ നവാഗതരായ മലയാളികളുടെ പങ്കാളിത്തം കൊണ്ടും കൊച്ചു കുട്ടികൾ അവതരിപ്പിച്ച വർണ്ണാഭമായ പരിപാടികൾ കൊണ്ടും ശ്രദ്ധേയമായി.സാംസ്കാരിക വൈവിധ്യത്തിന് പ്രാധാന്യം നൽകി സംഘടിപ്പിച്ച പരിപാടിയിൽ നോർത്ത് ബെൽഫാസ്റ്റ് എം.എൽ.എ ബ്രെയിൻ കിങ്സ്റ്റൺ മുഖ്യാതിഥിയായിരുന്നു.  "കഠിനാധ്വാന സംസ്കാരം ഉള്ള മലയാളികൾ നോർത്തേൺ ഐർലണ്ടിന്റെ സമ്പദ് വ്യവസ്ഥയ്ക്ക്  നൽകുന്ന സംഭാവന മറ്റ് വിഭാഗങ്ങൾക്ക് മാതൃകയാണ് .നോർത്തേൺ ഐർലണ്ടിലെ ജനങ്ങൾക്ക് നല്ല നിലവാരമുള്ള ഹെൽത്ത്കെയർ സർവീസ് നൽകാൻ മലയാളികൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഓണം പോലെയുള്ള മലയാളികളുടെ എത്‌നിക് മൈനോറിറ്റി ഉത്‌സവങ്ങൾ പ്രദേശത്തെ സാംസ്‌ക്കാരിക വൈവിധ്യത്തിന്‌ നൽകുന്ന സംഭാവന വളരെ വലുതാണ്" -അദ്ദേഹം കൂട്ടി ചേർത്തു"



ബിഎംഎ പ്രസിഡന്റ്റ് സന്തോഷ് ജോർജ്ജ് അദ്ധ്യക്ഷനായ പരിപാടിയിൽ ജനറൽ സെക്രട്ടറി ജയൻ മലയിൽ സ്വാഗതം പറഞ്ഞു.

പ്രദേശത്തെ ലോക കേരള സഭാ അംഗം ജെ.പി.സുകുമാരൻ സംസാരിച്ചു. .നോർത്തേൺ ഐർലണ്ടിലെ ഡിപ്പാർട്ടമെന്റ് ഓഫ് കമ്മ്യുണിറ്റി ലക്ഷ്യം വെയ്ക്കുന്ന സംസ്കാരിക വൈവിധ്യ നയങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കാൻ ബെൽഫാസ്റ്റ് മലയാളി അസോസിയേഷന് കഴിയണം. കൂടാതെ കെരളത്തിലെ നോർക്കാ വിഭാഗത്തിന്റെ സാഹയ സഹകരണങ്ങൾ ബി.എം.എയ്ക്ക് ഉറപ്പ് വരുത്തുമെന്നും ജെ പി സുകുമാരൻ അറിയിച്ചു.

വിശിഷ്ഠാതിഥികൾ ആയിരുന്ന ഗാഥാ അബദു (എംഡി, കാരിക്ക്‌ കെയർ),-ദിനു ഫിലിപ്പ് (പിനക്കിൾ ഇൻഷുറൻസ്‌ ആന്റ്‌ മോർട്ട്‌ഗേജ്‌), എന്നിവർ  സംസാരിച്ചു. പ്രസംഗങ്ങൾ നടത്തി, കെവിൻ കോശി തോമസ്  നന്ദി പ്രസംഗത്തിൽ പറഞ്ഞു.

തുടർന്നു നടന്ന ബെൽഫാസ്‌റ്റ്‌ മലയാളി അസോസിയേഷൻ കുടുംബാംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി. അഹാന മജോ, ഇവാന ടോളി,  ഐറീന ടോളീ, ഇവാന ടിജോ, ആവണി രാജീവ്, അഭി ജയരാജ്, റോസ് മരിയ ബെന്നി, മിന്നു ജോസ് എന്നിവരുടെ ഡാൻസും, ശരത് ബേബി, ലിൻ്റോ ആൻ്റണി എന്നിവരുടെ പാട്ടുകളും ചടങ്ങിന് മിഴിവേകി. മനീഷ ഫ്രാൻസീസ്, റോസ് മരിയ ബെന്നി എന്നിവർ സംസ്കാരിക പരിപാടിയുടെ അവതാരകർ ആയിരുന്നു.

ബി.എം.എ അംഗത്വമുള്ള യു തലമുറയ്ക്ക് വേണ്ടി കല, കായികം എന്നിവ സമന്വയിപ്പിച്ചു കൊണ്ട് ഒരു പുതിയ ക്രിയേറ്റിവ് സ്പെക്ട്രത്തിന് രൂപം നൽകുമെന്നും,കേരളത്തിലെ ഭക്ഷണ സംസ്കാരത്തിന്റെ പ്രചാരണത്തിലൂടെ മലയാള നാടിന്റെ ഹെറിറ്റേജ് ചരിത്രം കൂടുതൽ ആസ്വാദകരമായി പഠിക്കാൻ ആഘോഷപരിപാടികൾ സംഘിടിപ്പിക്കുമെന്നും ബി.എം.എ ഭാരവാഹികൾ അറിയിച്ചു.

സോൾബീറ്റ്‌സ്‌ അയർലണ്ട്‌ അവതരിപ്പിച്ച ഗാനമേളയോടെയാണ് പരിപാടികൾ അവസാനിച്ചിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top