18 September Thursday

ഖസീം പ്രവാസി സംഘം ബാലവേദി

വെബ് ഡെസ്‌ക്‌Updated: Monday Feb 27, 2023

ബുറൈദ> ഖസീം പ്രവാസി സംഘത്തിന്റെ ബാലവേദി നിലവിൽ വന്നു. ബുറൈദയിൽ വച്ച് നടന്ന പരിപാടി കുട്ടികളുടേയും രക്ഷിതാക്കളുടേയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രൂപീകരണ സമ്മേളനം ഖസീം പ്രവാസി സംഘം രക്ഷാധികാരി സമിതി അംഗം ഉണ്ണി കണിയാപുരം ഉദ്ഘാടനം ചെയ്തു. അശോക് ഷാ അധ്യക്ഷനായി.

പർവീസ് തലശ്ശേരി, നൈസാം തൂലിക, ഷീന ഷിനു, റഷീദ് മൊയ്‌ദീൻ, സോഫിയ, അജീന മനാഫ് എന്നിവർ സംസാരിച്ചു.  ബാലവേദി രൂപീകരണത്തോടനുബന്ധിച്ച് കുട്ടികളുടെ നിരവധി കലാ കായിക പരിപാടികളും അരങ്ങേറി. ഖസീം പ്രവാസി സംഘം കേന്ദ്ര- ഏരിയ - യൂണിറ്റ് തലങ്ങളിൽ നിന്നും നിരവധി പ്രവർത്തകരും കുടുംബവേദി പ്രവർത്തകരും പരിപാടിയിൽ പങ്കാളികളായി. റാഫിയത്ത് പുതിയ ഭാരവാഹികളുടെ പാനൽ അവതരിപ്പിച്ചു.

ഫൗസിയ സ്വാഗതവും മുഹമ്മദ് റൈഹാൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി അശോക് ഷാ (രക്ഷാധികാരി), അഭിനവ് രാജ് (പ്രസിഡന്റ്), മുഹമ്മദ് റൈഹാൻ (സെക്രട്ടറി), ആയിഷ മനാഫ്, സാബിത്ത് അഷറഫ് (വൈ. പ്രസി.), ക്രിസ് ഷാജി, മുഹമ്മദ് അഫ്‌ല (ജോ. സെക്ര.) എന്നിവരെയും എക്സിക്യൂട്ടീവ് കമ്മറ്റിയേയും തിരഞ്ഞെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top