26 April Friday

ബാലവേദി കുവൈറ്റ് ഭാരവാഹികൾ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022

കുവൈറ്റ്സിറ്റി> മലയാളി കുട്ടികളുടെ സർഗ്ഗവേദിയായ  ബാലവേദി കുവൈറ്റ്  അബ്ബാസിയ മേഖലയിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അദ്വൈതിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന്  ശിവാനി ഷൈമേഷ് സ്വാഗതവും അഞ്ജലിറ്റ രമേശ് വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി അദ്വൈത് പ്രസിഡന്റ്    അഞ്ജലിറ്റ രമേശ് സെക്രട്ടറി ,  ലിയ കരളത്ത്  വൈസ് പ്രസിഡന്റ്  ,   ശിവാനി ഷൈമേഷ്  ജോയിന്റ് സെക്രട്ടറി  എന്നിവരെ തിരഞ്ഞെടുത്തു . പുതിയതായി തിരഞ്ഞെടുത്ത ഭാരവാഹികൾക്ക് കലകുവൈറ്റ്‌ വൈസ് പ്രസിഡണ്ട് ഷൈമേഷ്', കല കുവൈറ്റ് മേഖല സെക്രട്ടറി   ഹരിരാജ്, കല കുവൈറ്റ് മേഖല കമ്മിറ്റി അംഗം ഷംല ബിജു, ബാലവേദി കേന്ദ്ര മുഖ്യ രക്ഷാധികരി സജീവ് എം. ജോർജ്,  ബാലവേദി മേഖല കൺവീനർ ജിതേഷ് രാജൻ , ബാലവേദി മേഖല  രക്ഷാധികാരി രമേശ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.  പുതിയതായി തിരഞ്ഞെടുത്ത സെക്രട്ടറി ആഞ്ജലിറ്റ സമ്മേളനത്തിന് നന്ദി പറഞ്ഞു.

ബാലവേദി കുവൈറ്റ്  സാൽമിയ ഭാരവാഹികൾ

കുവൈറ്റ്സിറ്റി: മലയാളി കുട്ടികളുടെ സർഗ്ഗവേദിയായ  ബാലവേദി കുവൈറ്റ്  സാൽമിയ മേഖലയിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നക്ഷത്ര ദിലീപിന്റെ  അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ   ഡാനി ജോർജ് സ്വാഗതവും അർവിൻ ഷാജി വാർഷികറിപ്പോർട്ടും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി   ഡാനി ജോർജ്  പ്രസിഡന്റ്  , ആദിത സജി   സെക്രട്ടറി,  അഞ്ജലി രാജൻ  വൈസ് പ്രസിഡന്റ് ,   രോഹൻ സന്ദീപ്   ജോയിൻ സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്തു .

പുതിയതായി തിരഞ്ഞെടുത്ത ഭാരവാഹികൾക്ക് കലകുവൈറ്റ്‌ ജനറൽ സെക്രട്ടറി  ജെ.സജി, കല കുവൈറ്റ്  മേഖല സെക്രട്ടറി  റിച്ചി കെ. ജോർജ്, ബാലവേദി കേന്ദ്ര സമിതി ജനറൽ കൺവീനർ തോമസ് , ബാലവേദി മുഖ്യ രക്ഷാധികാരി സജീവ് എം ജോർജ് , ബാലവേദി മേഖലസമിതി കൺവീനർ ജോർജ്തൈമണ്ണിൽ, ബാലവേദി മേഖല സമിതി രക്ഷാധികാരി ബെറ്റി ടീച്ചർ. എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.  പുതിയതായി തിരഞ്ഞെടുത്ത സെക്രട്ടറി ആദിത സജി നന്ദി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top