19 April Friday

ബാലവേദി കുവൈറ്റ് അബ്ബാസിയ മേഖല സ്വാതന്ത്ര്യദിനാഘോഷം 19ന്

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022

കുവൈറ്റ്> കുവൈറ്റിലെ മലയാളി കുട്ടികളുടെ സർഗ്ഗവേദിയായ ബാലവേദി കുവൈറ്റ് അബ്ബാസിയ മേഖലയും  മാതൃഭാഷ സമിതിയും സംയുക്തമായി  ആഗസ്റ്റ് 19 വെള്ളിയാഴ്ച വൈകിട്ട് 3 മണി മുതൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കുന്നു.

അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ച് കുട്ടികൾ നേതൃത്വം നൽകുന്ന സ്വാതന്ത്ര്യദിന സമ്മേളനത്തോടെ ആരംഭിക്കുന്ന ചടങ്ങിൽ ബാലവേദി ക്ലബ്ബുകളിലെയും മാതൃഭാഷ ക്ലാസുകളിലെയും കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികളും, ദേശഭക്തിഗാന മത്സരം (4 മുതൽ 8 പേർ വരെ), പ്രച്ഛന്നവേഷ മത്സരം (സബ്‌ജൂനിയർ - വിഷയം ഗാന്ധിജി, ജൂനിയർ വിഷയം- സ്വതന്ത്രസമര സേനാനികൾ), എന്നിവയും ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 65850003, 99339451 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. പരിപാടിയിലേക്ക് എല്ലാ ബാലവേദി, മാതൃഭാഷ കൂട്ടുകാരേയും സ്വാഗതം ചെയ്യുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top