28 March Thursday

ബാലവേദി കുവൈറ്റ് റിപ്പബ്ലിക് ദിനാഘോഷവും ടാബ്ലോ മത്സരവും സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023

കുവൈറ്റ് സിറ്റി> കുവൈറ്റിലെ മലയാളി കുട്ടികളുടെ സർഗ്ഗ വേദിയായ ബാലവേദി കുവൈറ്റ് റിപ്പബ്ലിക് ദിനാഘോഷവും ടാബ്ലോ മത്സരവും സംഘടിപ്പിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രശസ്ത സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനുമായ ഡോക്ടർ രാജാ ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു.

ബാലവേദി അബു ഹലീഫ മേഖല സെക്രട്ടറി ശ്രേയ സുരേഷ് റിപ്പബ്ലിക് ദിന സന്ദേശം അവതരിപ്പിച്ചു. ലോക കേരളസഭാംഗം ആർ നാഗനാഥൻ, കലാ കുവൈറ്റ് ജനറൽ സെക്രട്ടറി രജീഷ്, ബാലവേദി രക്ഷാധികാരി സമിതി ജനറൽ കൺവീനർ ഹരി രാജ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കല കുവൈറ്റ്‌ പ്രസിഡന്റ് ശൈമേഷ്, ട്രഷറർ അജ്നാസ്, ബാലവേദി കോഡിനേറ്റർ തോമസ് സെൽവൻ ചടങ്ങിൽ സംബന്ധിച്ചു. അവനി  വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിന്  കീർത്തന കിരൺ സ്വാഗതവും ശിവാനി ശൈമേഷ് നന്ദിയും പറഞ്ഞു.

തുടർന്ന് നടന്ന ടാബ്ലോ മത്സരത്തിൽ കുവൈറ്റിലെ 4 മേഖലകളിൽ നിന്നുമായി 130 ഓളം കുട്ടികൾ ഉൾപ്പെട്ട പതിമൂന്ന്  ടീമുകൾ പങ്കെടുത്തു. ഫാഹിൽ മേഖലയിൽ നിന്നുള്ള ടീമുകൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയപ്പോൾ സാൽമിയ മേഖലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ടീം മൂന്നാം സ്ഥാനം കരസ്ഥമാക്കി. കലയുടെയും ബാലവേദിയുടെയും ഭാരവാഹികൾ ചേർന്ന് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top