19 April Friday

ഫ്ലക്‌സി വര്‍ക്ക് പെര്‍മിറ്റ് 
നിര്‍ത്തലാക്കും ; ബഹ്‌റൈൻ പുതിയ തൊഴിൽവിപണി പരിഷ്‌കരണങ്ങൾ നടപ്പാക്കുന്നു

അനസ് യാസിന്‍Updated: Friday Oct 7, 2022


മനാമ
ഫ്ലക്‌സി വർക്ക് പെർമിറ്റുകൾക്ക് പകരം ബഹ്‌റൈൻ പുതിയ തൊഴിൽവിപണി പരിഷ്‌കരണങ്ങൾ നടപ്പാക്കുന്നു. പ്രവാസി തൊഴിലാളികളുടെ സംരക്ഷണം വർധിപ്പിക്കുക, റിക്രൂട്ട്‌മെന്റ് നടപടി ലളിതമാക്കുക, തൊഴിൽമാറ്റം കാര്യക്ഷമമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ പുതിയ തൊഴിൽവിപണി പരിഷ്‌കാരങ്ങൾ പ്രധാനമന്ത്രി സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ പ്രഖ്യാപിച്ചു. തൊഴിലുടമയില്ലാതെ രാജ്യത്ത് ജോലി ചെയ്യാൻ പ്രവാസികൾക്ക് അനുവദിക്കുന്നതാണ് നിലവിലെ ഫ്ലക്‌സി പെർമിറ്റ് സംവിധാനം. ഇത് നിർത്തിയാണ് പുതിയ സംവിധാനം നടപ്പാക്കുക.

ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ)യാണ് പരിഷ്‌കാരങ്ങൾ നടപ്പാക്കുക. ഇതുപ്രകാരം തൊഴിലാളി രജിസ്‌ട്രേഷൻ നടപടിക്രമങ്ങൾക്കായി പുതിയ തൊഴിൽ രജിസ്‌ട്രേഷൻ കേന്ദ്രങ്ങളും ഓൺലൈൻ രജിസ്‌ട്രേഷൻ പോർട്ടലും സ്ഥാപിക്കും. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ഉത്തരവാദിത്വം എൽഎംആർഎക്ക് ആയിരിക്കും. തൊഴിലിടങ്ങളിലെ സുരക്ഷയും സംരക്ഷണവും വർധിപ്പിക്കാനായി തൊഴിൽ പെർമിറ്റുകളെ തൊഴിലധിഷ്ഠിതവും തൊഴിൽപരവുമായ മാനദണ്ഡങ്ങളുമായി ബന്ധിപ്പിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top