17 April Wednesday
രജിസ്‌ഷ്രേന്‍ 5 വരെ

പ്രതിഭ സാഹിത്യ ക്യാമ്പ് ഡിസംബര്‍ 16 മുതല്‍

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022

മനാമ > കലാ സാഹിത്യ സാംസ്‌ക്കാരിക ജീവകാരുണ്യ രംഗത്തെ ബഹ്‌റൈനിലെ പ്രമുഖ പ്രവാസി സംഘടനയായ ബഹ്‌റൈന്‍ പ്രതിഭ സാഹിത്യ തല്‍പരരായ പ്രവാസികള്‍ക്കായി ത്രിദിന സാഹിത്യ ക്യാമ്പ്

സംഘടിപ്പിക്കുന്നു. ഡിസംബര്‍ 16,17, 18 തീയതികളില്‍ മാഹൂസിലെ ലോറല്‍സ് സെന്റര്‍ ഫോര്‍ ഗ്ലോബല്‍ എഡ്യൂക്കേഷന്‍ ഹാളിലാണ് ക്യാമ്പ്. വയലാര്‍ അവാര്‍ഡ് ജേതാവ് എസ് ഹരീഷ് (മീശ നോവല്‍), മലയാളം അസി പ്രഫ. രാജേന്ദ്രന്‍ എടത്തുംകര (നോവല്‍ കിളിമഞ്ചാരോ, ഞാനും ബുദ്ധനും),  പ്രഫ,ഡോ.പിപി പ്രകാശ് (ദൈവം എന്ന ദുരന്ത നായകന്‍, മറുവായന , സൗന്ദര്യവും രാഷ്ട്രീയവും,) ഡോ. ഖദീജ മുംതാസ് (ഡോക്ടര്‍ ദൈവമല്ല, ബര്‍സ, 2010 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ്, സാഹിത്യ അക്കാദമി മുന്‍ വൈസ് ചെയര്‍ പേഴ്‌സണ്‍), എന്നിവര്‍ ക്യാമ്പ് നയിക്കും. രാജേന്ദ്രന്‍ എടത്തുംകരയാണ് ക്യാമ്പ് ഡയരക്ടര്‍.

ക്യാമ്പ് റജിസ്‌ട്രേഷന്‍ ഡിസംബര്‍ അഞ്ചിന് അവസാനിക്കും. പ്രതിഭ അംഗങ്ങള്‍ അല്ലാത്തവര്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാം.

പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 34345284, 39806291, 36537284 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ വിശദ വിവരം ലഭിക്കുമെന്ന് സാഹിത്യ ക്യാമ്പ് ജനറല്‍ കണ്‍വീനര്‍ ബിനു മണ്ണില്‍, ജോയന്റ് കണ്‍വീനര്‍മാരായ ശ്രീജദാസ്, രാജേഷ് കോട്ടയം, സാഹിത്യവേദി ഇന്‍ ചാര്‍ജ് എന്‍കെ. അശോകന്‍ എന്നിവര്‍ അറിയിച്ചു.

https://forms.gle/TzYf1AUDcPxBkQZF9 എന്ന ലിങ്ക് വഴിയും പങ്കെടുക്കാന്‍ രജിസ്ട്രര്‍ ചെയ്യാം.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top