03 December Sunday

ബഹ്‌റൈൻ പ്രതിഭ ചടയൻ ഗോവിന്ദനെ അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 12, 2023

മനാമ > സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന സഖാവ് ചടയൻ ഗോവിന്ദന്റെ 25ആം ചരമവാർഷിക അനുസ്മരണം സമീഹ്ജയിലെ പ്രതിഭ ഓഫീസിൽ വെച്ച് നടന്നു.

ചടങ്ങിൽ പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ്‌ പതേരി സ്വാഗതം പറഞ്ഞു. പ്രതിഭ പ്രസിഡണ്ട്‌ സ:അഡ്വ. ജോയ് വെട്ടിയാടൻ അദ്ധ്യക്ഷനായിരുന്നു. തികഞ്ഞ പോരാളിയും അന്യാദൃശമായ സംഘടനാ പാടവവും ഉണ്ടായിരുന്ന ചടയൻ ഗോവിന്ദൻ എല്ലാ വ്യതിയാനങ്ങൾക്കും എതിരെ നിന്ന് കൊണ്ട് സംഘടനയെ കാർക്കശ്യത്തോടെ മുന്നോട്ട് നയിച്ച നേതാവായിരുന്നു എന്ന് പ്രതിഭ ജോ:സെക്രട്ടറി ഷംജിത് കോട്ടപ്പള്ളി അനുസ്മരണ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി. രക്ഷാധികാരി സമിതി അംഗം ഷെരീഫ് കോഴിക്കോട് , പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത്‌ എന്നിവർ സംസാരിച്ചു..
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top