26 April Friday

ബഹ്‌റിന്‍ പ്രതിഭ സിഎച്ച് സ്മരണ പുതുക്കി

വെബ് ഡെസ്‌ക്‌Updated: Sunday Oct 23, 2022
മനാമ > ജീവിതം നിസ്വവര്‍ഗത്തിന്റെ മോചനപോരാട്ടത്തിനായി സമര്‍പ്പിച്ച അതുല്യനായ വിപ്ലവകാരി സിഎച്ച് കണാരന്റെ സ്മരണ ബഹ്‌റൈന്‍ പ്രതിഭ പുതുക്കി. അമ്പതാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് പ്രതിഭ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സെന്‍ട്രല്‍ കമ്മറ്റി വൈസ് പ്രസിഡണ്ടും സല്‍മാബാദ് മേഖല സെക്രട്ടറിയുമായ ഡോ. ശിവകീര്‍ത്തി അന്ുസ്മര പ്രഭാഷണം നിര്‍വഹിച്ചു. 
 
1964 ല്‍ സിപിഐഎം രൂപീകരിക്കപ്പെട്ടപ്പോള്‍ ആദ്യ സംസ്ഥാന പാര്‍ട്ടി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത് സിഎച്ച് 1972 ല്‍ മരിക്കും വരെ ആ സ്ഥാനത്ത് തുടര്‍ന്നു. കോണ്‍ഗ്രസായും യുക്തിവാദിയായും കമ്മ്യുണിസ്റ്റ് പാര്‍ട്ടി രാഷ്ട്രീയത്തിലേക്ക് കടന്നു വന്ന സിഎച്ച്‌ന്റെ സ്മരണ കേരളം നരബലിയിലുടെ കടന്ന് പോകുന്ന ഈ കെട്ട കാലത്ത് ഏറ്റവും പ്രസക്തമാണെന്ന് അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ച പ്രതിഭ സെന്‍ട്രല്‍ കമ്മറ്റി വൈസ് പ്രസിഡണ്ടും സല്‍മാബാദ് മേഖല സെക്രട്ടറിയുമായ ഡോ: ശിവകീര്‍ത്തി  ചുണ്ടികാട്ടി. 
 
സിഎച്ച് കണാരനെ പോലുള്ള ദീര്‍ഘദര്‍ശികളായ നേതാക്കള്‍ പിടിച്ചു കെട്ടിയ മത ജാതി വര്‍ഗ്ഗീയ കോമരങ്ങള്‍ നരബലിയുമായി കലി തുള്ളുമ്പോള്‍ നിസ്സഹാരായി പകച്ച് നില്‍ക്കാതെ ഒന്നിച്ചു നില്‍ക്കാന്‍ കേരള ജനത മുമ്പോട്ട് വരണമെന്ന് അനുസ്മരണ യോഗത്തില്‍ രാഷ്ട്രീയ വിശദീകരണം നടത്തവെ പ്രവാസി കമ്മീഷന്‍ അംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സുബൈര്‍ കണ്ണൂര്‍ അഭ്യര്‍ത്ഥിച്ചു.
 
യോഗത്തില്‍ പ്രതിഭ ജനറല്‍ സെക്രട്ടറി പ്രദീപ് പതേരി സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് അഡ്വ: ജോയ് വെട്ടിയാടന്‍ അദ്ധ്യക്ഷനായിരുന്നു. പ്രതിഭ മുഖ്യരക്ഷാധികാരി പി. ശ്രീജിത്  അഭിവാദ്യം നേര്‍ന്ന് സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top