09 December Saturday

ബഹറിൻ പ്രതിഭ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 30, 2023

മനാമ> എസ് എഫ് ഐ സംസ്ഥാന കമ്മിറ്റിയും ബഹ്റിനിലെ മലയാളികളുടെ കൂട്ടായ്മയായ ബഹ്റിൻ പ്രതിഭയും ചേർന്ന് നൽ​കുന്ന ബഹ്റിൻ പ്രതിഭാ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി, പിജി, പ്രൊഫഷണൽ എന്നി പരീക്ഷകളിൽ കഴിഞ്ഞ അദ്ധ്യയന വർഷം ഉന്നത വിജയം കരസ്ഥമാക്കിയ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കാണ് പുരസ്കാരം ഏർപ്പെടുത്തുന്നത്. താല്പര്യമുള്ളവർ ബയോഡാറ്റ, മാർക്ക് ലിസ്റ്റിന്റെയും വരുമാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ഒക്ടോബർ10ന് ലഭിക്കത്തക്ക വിധം അപേക്ഷിക്കണം.

അപേക്ഷകൾ അയക്കേണ്ട വിലാസം സെക്രട്ടറി, എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി, കെ വി സുധീഷ് സ്മാരകം, തൈവിള ലൈൻ, തിരുവനന്തപുരം -695001, ഇമെയിൽ -kvsudheeshsmarakam@gmail.com. കവറിന് പുറത്ത് മുകളിൽ ബഹ്റിൻ പ്രതിഭ പുരസ്കാരം എന്നെഴുതണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top