26 April Friday

ബഹ്‌റിന്‍ പ്രതിഭാ വിദ്യാഭ്യാസ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 2, 2022

മനാമ > എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയും ബഹ്‌റിനിലെ മലയാളികളുടെ കൂട്ടായ്മയായ ബഹ്‌റൈന്‍ പ്രതിഭയും ചേര്‍ന്ന് നല്‍കുന്ന വിദ്യാഭ്യാസ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു, ഡിഗ്രി, പിജി, പ്രൊഫഷണല്‍ കോഴ്‌സ് പരീക്ഷകളില്‍ കഴിഞ്ഞ അദ്ധ്യയന വര്‍ഷം ഉന്നത വിജയം കരസ്ഥമാക്കിയ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് പുരസ്‌കാരം നല്‍കുക.

താല്പര്യമുള്ളവര്‍ ബയോഡാറ്റ, മാര്‍ക്ക് ലിസ്റ്റിന്റെയും വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം സെപ്റ്റംബര്‍ 26 നകം ലഭിക്കത്തക്ക വിധം അപേക്ഷിക്കണം.

അപേക്ഷ അയക്കേണ്ട വിലാസം: സെക്രട്ടറി, എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി, കെവി സുധീഷ് സ്മാരകം, തൈവിള ലൈന്‍,തിരുവനന്തപുരം -695001,  ഇമെയില്‍: kvsudheeshsmarakam@gmail.com.

അപേക്ഷാ കവറിന് പുറത്ത് മുകളില്‍ ബഹ്‌റിന്‍ പ്രതിഭാ പുരസ്‌കാരം എന്നെഴുതണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top