29 November Wednesday

ബഹ്‌റൈൻ കേരളീയ സമാജം ഓണാഘോഷം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 22, 2023

ഒന്നാം സ്ഥാനം നേടിയ പൂക്കളം

ബഹ്‌റൈൻ > ബഹ്‌റൈൻ കേരളീയ സമാജം ഓണാഘോഷം ശ്രാവണം 2023 ന്റെ ഭാഗമായുള്ള അത്തപ്പൂക്കള മത്സരം സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടന്നു. പതിനഞ്ചോളം ടീമുകൾ മാറ്റുരച്ച മത്സരത്തിൽ ബി കെ എസ്സ് മലയാളം പാഠശാല ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ടീം ധിമി, അമ്മാസ് ബഹ്‌റൈൻ എന്നീ ടീമുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. നവഭാരത് ബഹ്‌റൈൻ പ്രത്യേക പ്രോത്സാഹന സമ്മാനത്തിന് അർഹത നേടി. ചടങ്ങിൽ ശ്രാവണം കൺവീനർ സുനേഷ് സാസ്കോ സ്വാഗതം പറഞ്ഞു. സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, കലാവിഭാഗം സെക്രട്ടറി ശ്രീജിത്ത്‌ ഫറോക്ക് എന്നിവർ സംസാരിച്ചു.

സമാജം ട്രഷറർ ആഷ്‌ലി കുര്യൻ വിധി പ്രഖ്യാപനവും അത്തപ്പൂക്കളം കൺവീനർ അരുൺ ആർ പിള്ള നന്ദിയും രേഖപ്പെടുത്തി. അനീഷ് നിർമലൻ അവതാരകനായ പരിപാടിയിൽ പൂക്കളം ജോയന്റ് കൺവീനർമാരായ മായ ഉദയൻ, ജയശ്രീ കൃഷ്ണകുമാർ എന്നിവരും സമാജം ഭരണ സമിതി അംഗങ്ങളും മറ്റ് അത്തപ്പൂക്കളം കമ്മറ്റി അംഗങ്ങളും മത്സരങ്ങൾക്ക് നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top