10 December Sunday

ബഹറൈൻ കേരളീയ സമാജത്തിൽ പുലിക്കളി അരങ്ങേറും

വെബ് ഡെസ്‌ക്‌Updated: Thursday Sep 28, 2023

ബഹറൈൻ> ബഹറൈൻ കേരളീയ സമാജത്തിൻ്റെ ഓണാഘോഷങ്ങളുടെ ഭാഗമായി പുലിക്കളി അവതരിപ്പിക്കാനുള്ള വിപുലമായ ശ്രമങ്ങൾ പുരോഗമിക്കുന്നു. കേരളത്തിന് പുറത്ത് വിദേശ രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ പുലിക്കളിയാണ് സമാജത്തിൽ സംഘടിപ്പിക്കുന്നതെന്ന് ബികെഎസ് പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള പറഞ്ഞു. ബഹറൈൻ കേരളീയ സമാജം  ഓണാഘോഷങ്ങളുടെ മുഖ്യ ആകർഷണവും കേരളത്തിലെ പ്രാദേശിക വിനോദ കലാരൂപത്തെ പുതിയ തലമുറക്ക് പരിചയപ്പെടുത്താനും പുലിക്കളിക്ക് സാധിക്കുമെന്ന് ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ അഭിപ്രായപ്പെട്ടു.

ഓണാഘോഷ കമ്മിറ്റി കൺവീനർ സുനേഷ് സാസ്ക്കോ, പുലിക്കളിയുടെ കൺവീനർ അർജ്ജുൻ ഇത്തിക്കാട് എന്നിവരുടെ നേതൃത്വത്തിൽ  ചിത്രകലാ ക്ലബിൻ്റെ സഹകരണത്തോടെയാണ് പുലിക്കളികുള്ള വിവിധ ഒരുക്കങ്ങൾ നടന്നുവരുന്നത്.29 വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിക്ക് ആരംഭിക്കുന്ന പുലിക്കളിയിൽ കേരളത്തിൻ്റെ മുൻ സാംസ്ക്കാരിക വകുപ്പ് മന്ത്രി കെ സി ജോസഫ് മുഖ്യാഥിതിയായി പങ്കെടുക്കുമെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top