20 April Saturday

കോവാക്‌സിന് ബഹ്‌റൈന്‍ അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Friday Nov 12, 2021
മനാമ  >  ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച കോവാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് ബഹ്‌റൈനില്‍ അനുമതി. 18 വയസിനു മുകളില്‍ പ്രായമുള്ളവരില്‍ ഉപയോഗത്തിന് ദേശീയ ആരോഗ്യ നിയന്ത്രണ സമിതിയാണ് അനുമതി നല്‍കിയത്.
 
കോവാക്‌സിന് അംഗീകാരം നല്‍കുന്ന രണ്ടാമത്തെ ഗള്‍ഫ് രാജ്യമാണ് ബഹ്‌റൈന്‍. കോവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് തിരിച്ചുവരാന്‍ ഒമാന്‍ ഒക്‌ടോബര്‍ അവസാനവാരം അനുമതി നല്‍കിയിരുന്നു.
 
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍), നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി (എന്‍ഐവി) എന്നിവയുടെ സഹകരണത്തോടെ ഭാരത് ബയോടെക് ആണ് കോവാക്‌സിന്‍ നിര്‍മ്മിച്ചത്.
 
ഇതോടെ ഇന്ത്യയില്‍ നിന്നുള്ള രണ്ട് വാക്‌സിനും ബഹ്‌റൈനില്‍ അനുമതിയായി. കോവിഷീല്‍ഡ് വാക്‌സിന് ആദ്യമേ ബഹ്‌റൈനില്‍ അംഗീകാരമുണ്ട്. കോവിഷീല്‍ഡ് എന്ന പ്രാദേശിക നാമത്തില്‍ ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മ്മാതാക്കളായ സെറം ഇന്‍സ്റ്റിറ്റിയൂട്ടാണ് അസ്ട്രസെനെക്ക വാക്‌സിന്‍ ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്നത്.
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top