29 March Friday

സൗദി ഗെയിംസ് 2022 ല്‍ മലയാളി തിളക്കം; ഖദീജ സനയ്ക്ക് ഒന്നാം സ്ഥാനം

എം എം നഈംUpdated: Thursday Nov 3, 2022

റിയാദ്>  സൗദി ദേശീയ കായികമേളയായ സൗദി ഗെയിംസ് 2022ല്‍  മലയാളി കായിക താരം ഖദീജ നിസ ബാഡ്മിന്റണ്‍ വനിതാ വിഭാഗത്തില്‍ ഒന്നാമത്.   ഹയ അല്‍ മുദ്‌റ  എന്ന സൗദി പെണ്‍കുട്ടിയോട് പൊരുതിയാണ്  ഖദീജ സന ഒന്നാം സ്ഥാനത്തെത്തിയത്. സ്‌കോര്‍ 21 - 11, 21 - 10

റിയാദില്‍ ജോലി ചെയ്യുന്ന കൊടുവള്ളി സ്വദേശി കൂടത്തിങ്കല്‍ ലത്തീഫിന്റെയും ഷാനിദയുടെയും മൂന്നാമത്തെ മകള്‍ ഖദീജ നിസ റിയാദിലെ അല്‍ നജ്ദ് ക്ലബ്ബിനെ പ്രതിനിധീകരിച്ചാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. യുനിസാര്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, എക്‌സ്പ്രസ്സ് ബാന്‍ഡ്മിന്റണ്‍, സിനിമാന്‍ ബാഡ്മിന്റണ്‍ അക്കാദമി, ഇന്ത്യന്‍ ബാഡ്മിന്റണ്‍ അക്കാദമി, കോഴിക്കോട് കോര്‍പ്പറേഷന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവിടങ്ങളില്‍നിന്നും പരിശീലനം സിദ്ധിച്ച ഖദീജ നിസ വയനാട് ജില്ലാ സൗദിയിലെ നാഷണല്‍ സബ് ജൂനിയര്‍, ജിസിസി, സിബിഎസ്സി സ്‌കൂള്‍ ഗെയിംസ്, കേരള സ്റ്റേറ്റ് ബാഡ്മിന്റണ്‍ മത്സരങ്ങളില്‍ വിജയിയാണ്.



രാജ്യത്തുടനീളമുള്ള ക്ലബ്ബുകള്‍ പങ്കെടുക്കുന്ന വ്യക്തിഗത വിഭാഗത്തിന് പുറമേ, ഒളിമ്പിക്, പാരാലിമ്പിക് കമ്മിറ്റിയുടെ പതാകയ്ക്ക് കീഴില്‍, പാരാലിമ്പിക് സ്‌പോര്‍ട്‌സിനായി സമര്‍പ്പിച്ചിരിക്കുന്ന 5 ഗെയിമുകള്‍ ഉള്‍പ്പെടെ 45 വ്യക്തിഗത, ടീം കായിക ഇനങ്ങളില്‍  മാറ്റുരച്ചു.  200 ദശലക്ഷം റിയാലില്‍ അധികം വരുന്ന തുകയാണ് വിജയികള്‍ക്കായി നീക്കിവെച്ചിട്ടുള്ളത്. ഏത് ഗെയിമിലും സ്വര്‍ണ്ണ മെഡല്‍ നേടുന്നയാള്‍ക്ക് ഒരു ദശലക്ഷം റിയാല്‍ ലഭിക്കും. മത്സരത്തില്‍ വെള്ളി മെഡല്‍ ജേതാവിനു  300,000 റിയാലും വെങ്കല മെഡല്‍ ജേതാവിനു 100,000 റിയാലും സമ്മാനമായി ലഭിക്കുന്നതാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top